മാലോട്ട് പുതിയ ഭഗവതി വയൽത്തിറ അടിയന്തിരം 27, 28 തീയതികളിൽ

Kannadiparamba online news
Screenshot

കണ്ണാടിപ്പറമ്പ്: മാലോട്ട് പുതിയ ഭഗവതി വയൽത്തിറ അടിയന്തിരം ജനുവരി 27, 28 (ചൊവ്വ, ബുധൻ) ദിവസങ്ങളിൽ വായനശാലപ്പറമ്പിന് സമീപം നടക്കും. ചടങ്ങുകൾക്ക് മുന്നോടിയായി ജനുവരി 26-ന് (നാളെ) രാത്രി 7 മണി മുതൽ റിതം സ്റ്റാർസ് ഒരുക്കുന്ന കരോക്കെ ഗാനമേളയും അരങ്ങേറും.

പ്രധാന ചടങ്ങുകൾ:

• ജനുവരി 27: വൈകുന്നേരം 5 മണിക്ക് പാളത്ത് കഴകപ്പുരയിൽ നിന്നും തിരുവായുധം, മുത്തുക്കുട, താലപ്പൊലി, വാദ്യമേളങ്ങൾ എന്നിവയുടെ അകമ്പടിയോടെ എഴുന്നള്ളിക്കൽ. തുടർന്ന് സന്ധ്യാവേല, പൂജാദികർമ്മങ്ങൾ, പുതിയ ഭഗവതിയുടെ ഉച്ചത്തോറ്റം. രാത്രി 8.30-ന് പുതിയ ഭഗവതിയുടെ കൂടിയാട്ടം, കാര കൈയേൽക്കൽ, മേലേരി കൂട്ടൽ, വീരൻ ദൈവത്തിന്റെ തോറ്റം എന്നിവ നടക്കും.

• ജനുവരി 28: പുലർച്ചെ 1.30-ന് വീരൻ ദൈവത്തിന്റെ പുറപ്പാട്, വീരർ കാളിയുടെ പുറപ്പാട്, മേലേരി കൈയ്യേൽക്കൽ. രാവിലെ 5 മണിക്ക് പുതിയ ഭഗവതിയുടെ പുറപ്പാട്, 7 മണിക്ക് ഭദ്രകാളിയുടെ പുറപ്പാട് എന്നിവ അരങ്ങേറും.

രാവിലെ 8 മണിക്ക് പാളത്ത് കഴകപ്പുരയിലേക്ക് തിരിച്ചെഴുന്നള്ളുന്നതോടെ വയൽത്തിറ അടിയന്തിര ചടങ്ങുകൾക്ക് സമാപനമാകും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!