കുറ്റ്യാട്ടൂർ: കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയുടെ ഭാഗമായി കുട്ടികൾക്കായി ‘ഒത്തുചേരാം ഒന്നിച്ചിരിക്കാം’ എന്ന പേരിൽ സഹവാസ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജനുവരി 31, ഫെബ്രുവരി 1 (ശനി, ഞായർ) ദിവസങ്ങളിലായി പാവന്നൂർ മൊട്ട മയ്യിൽ ഐ.ടി.എം (ITM) കോളേജിലാണ് ക്യാമ്പ് നടക്കുന്നത്.
ജനുവരി 31-ന് ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് കണ്ണൂർ ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ പി. രവീന്ദ്രൻ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിക്കും. കുട്ടികളുടെ വ്യക്തിത്വ വികാസത്തിനും സർഗ്ഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് പഞ്ചായത്ത് ഇത്തരമൊരു സഹവാസ ക്യാമ്പ് ഒരുക്കിയിരിക്കുന്നത്. പരിപാടിയിൽ ജനപ്രതിനിധികളും സാംസ്കാരിക പ്രവർത്തകരും സംബന്ധിക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

