വിവാഹദിനത്തിൽ മഹാത്മാ സാംസ്കാരിക കേന്ദ്രത്തിന് ധനസഹായം നൽകി.

Kannadiparamba online news

കണ്ണാടിപ്പറമ്പ്: സ്വന്തം വിവാഹദിനം ജീവകാരുണ്യ പ്രവർത്തനത്തിലൂടെ മാതൃകാപരമാക്കി പുല്ലൂപ്പി സ്വദേശി പുളിക്കൽ ഗഫൂർ. വിവാഹത്തോടനുബന്ധിച്ച് കണ്ണാടിപ്പറമ്പ് മഹാത്മാ സാംസ്കാരിക കേന്ദ്രത്തിനുള്ള ധനസഹായം ഗഫൂർ കൈമാറി. സാമൂഹിക സേവന രംഗത്ത് സജീവമായ മഹാത്മാ സാംസ്കാരിക കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായാണ് ഗഫൂർ ഈ തുക നൽകിയത്.

ചടങ്ങിൽ ഡി.സി.സി ജനറൽ സെക്രട്ടറി രജിത് നാറാത്ത്, സനീഷ് ചിറയിൽ, ധനേഷ് സി.വി, സജീവൻ എൻ, മുഹമ്മദ് അമീൻ, സഹദ്, ഷമ്മാസ് പുളിക്കൽ തുടങ്ങിയവർ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!