തലശ്ശേരി: സോഷ്യൽ മീഡിയയിലെ ‘ലൈക്കുകൾക്കും’ ‘റീൽസുകൾക്കുമായി’ ജീവൻ പണയപ്പെടുത്തി വിദ്യാർത്ഥികളുടെ സാഹസിക പ്രകടനം. തലശ്ശേരി മുബാറക്ക് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളാണ് തലശ്ശേരി – വടകര റൂട്ടിലോടുന്ന സ്വകാര്യ ബസുകൾക്ക് പിന്നിൽ തൂങ്ങിനിന്ന് അപകടകരമായ രീതിയിൽ റീൽസ് ചിത്രീകരിച്ചത്.
ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഓടുന്ന ബസിന് പിന്നിൽ തൂങ്ങിക്കിടക്കുന്ന കുട്ടികളെ കണ്ടക്ടർ ബസ് നിർത്തി ഓടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. മാസ്സ് മ്യൂസിക് (BGM) ചേർത്ത് ഇവർ തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ സൈക്കിളിൽ മൂന്ന് പേർ കയറി തിരക്കേറിയ റോഡിലൂടെ പായുന്ന ദൃശ്യങ്ങളുമുണ്ട്.
വിദ്യാർത്ഥികളുടെ ഇത്തരം നിയമലംഘനങ്ങൾക്കെതിരെ പോലീസിലും ആർ.ടി.ഒയ്ക്കും പരാതി നൽകുമെന്ന് ബസ് ജീവനക്കാർ അറിയിച്ചു. സ്കൂളുകളിൽ മൊബൈൽ ഫോണിന് കർശന വിലക്കുള്ളപ്പോഴും ഇത്തരം പ്രവണതകൾ വർദ്ധിക്കുന്നത് രക്ഷിതാക്കളെയും അധ്യാപകരെയും ഒരുപോലെ ആശങ്കയിലാഴ്ത്തുന്നു. അപകടകരമായ രീതിയിൽ വീഡിയോ ചിത്രീകരിക്കുന്ന കുട്ടികൾക്കെതിരെ മാതൃകാപരമായ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

