കമ്പിൽ: കമ്പിൽ ലത്വീഫിയ്യ ഇസ്ലാമിക് സെൻ്റർ കറസ്പോണ്ടൻ്റും പ്രമുഖ മുസ്ലിം ലീഗ് നേതാവുമായ പള്ളിപ്പറമ്പ് കൈപ്പയിൽ ഹംസ മൗലവി (65) അന്തരിച്ചു. പള്ളിപ്പറമ്പ് മഹല്ല് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായി ദീർഘകാലം (25 വർഷം) സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം പള്ളിപ്പറമ്പ് പ്രദേശത്തെ മത-സാമൂഹിക രംഗത്തെ സജീവ സാന്നിധ്യമായിരുന്നു.
പാമ്പുരുത്തി മദ്രസയിൽ ഇന്ന് (ശനിയാഴ്ച) രാവിലെ പൊതുപരീക്ഷാ നിരീക്ഷണം നടത്തുന്നതിനിടയിലാണ് ഹംസ മൗലവി കുഴഞ്ഞുവീണത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി അംഗം എന്ന നിലയിൽ രാഷ്ട്രീയ രംഗത്തും അദ്ദേഹം സജീവമായി പ്രവർത്തിച്ചിരുന്നു. പരേതരായ ചേകുട്ടി – മറിയം ദമ്പതികളുടെ മകനാണ്.
ഭാര്യ: ശരീഫ.
സഹോദരങ്ങൾ: മഹമൂദ് ഹാജി (ലത്വീഫിയ്യ മെമ്പർ), അബ്ദുല്ല (ലത്വീഫിയ്യ മെമ്പർ), ശരീഫ, ആയിഷ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

