കേരളത്തിൽ മോട്ടോർ വാഹന നിയമങ്ങൾ കർശനമാക്കുന്നു; അഞ്ച് ചലാനുകൾ ലഭിച്ചാൽ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കും

Anees kannadiparamba

തിരുവനന്തപുരം: സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങൾ തടയുന്നതിനായി മോട്ടോർ വാഹന നിയമങ്ങൾ കർശനമാക്കുന്നു. ഒരു വർഷത്തിനുള്ളിൽ അഞ്ച് തവണ ഗതാഗത നിയമലംഘനത്തിന് ചലാൻ ലഭിച്ചാൽ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ വ്യവസ്ഥ ചെയ്യുന്ന കേന്ദ്ര നിയമം കേരളത്തിലും നടപ്പിലാക്കുന്നു. 2026 ജനുവരി 1 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും.

പ്രധാന മാറ്റങ്ങൾ:

• ലൈസൻസ് സസ്പെൻഷൻ: നിയമലംഘനം പതിവാക്കുന്നവർക്ക് മൂന്ന് മാസം വരെ ലൈസൻസ് സസ്പെൻഡ് ചെയ്യാനും തുടർച്ചയായ ലംഘനങ്ങൾക്ക് ലൈസൻസ് റദ്ദാക്കാനും സർക്കാരിന് അധികാരമുണ്ടാകും.

• 45 ദിവസത്തെ സാവകാശം: ചലാൻ ലഭിച്ചാൽ പിഴയടക്കാൻ 45 ദിവസത്തെ സാവകാശം ലഭിക്കും. ഇതിനുള്ളിൽ പിഴയടച്ചില്ലെങ്കിൽ കർശന നടപടികൾ സ്വീകരിക്കും.

• ബ്ലാക്ക്‌ലിസ്റ്റ്: പിഴ കുടിശ്ശികയുള്ള വാഹനങ്ങളെ ബ്ലാക്ക്‌ലിസ്റ്റിൽ ഉൾപ്പെടുത്തും. ഇത്തരം വാഹനങ്ങൾക്ക് ഉടമസ്ഥാവകാശ കൈമാറ്റം, ഫിറ്റ്‌നസ് തുടങ്ങിയ സേവനങ്ങൾ തടയും.

• ഉത്തരവാദിത്തം ഉടമയ്ക്ക്: വാഹനമോടിച്ചത് മറ്റൊരാളാണെങ്കിലും നിയമനടപടികൾ ആർസി (RC) ഉടമയ്‌ക്കെതിരെയായിരിക്കും. മറ്റൊരാളാണ് വാഹനമോടിച്ചതെന്ന് തെളിയിക്കേണ്ട ബാധ്യത ഉടമയ്ക്കായിരിക്കും.

നടപടിക്രമങ്ങൾ:

ചലാൻ ലഭിച്ചാൽ 15 ദിവസത്തിനുള്ളിൽ അത് കൈപ്പറ്റണം. തുടർന്ന് 45 ദിവസത്തിനുള്ളിൽ പിഴയടയ്ക്കുകയോ, നിയമലംഘനം നടന്നിട്ടില്ലെങ്കിൽ തെളിവ് സഹിതം ബോധിപ്പിക്കുകയോ വേണം. ഇതിന് തയ്യാറായില്ലെങ്കിൽ ലൈസൻസും രജിസ്ട്രേഷനും സസ്പെൻഡ് ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് അധികൃതർ കടക്കും. വിവരങ്ങൾ വാഹന-സാരഥി പോർട്ടലുകളിലേക്ക് കൈമാറുന്നതോടെ നിയമലംഘകർക്ക് മറ്റ് സേവനങ്ങളും ദുഷ്കരമാകും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!