കണ്ണൂർ കോർപ്പറേഷൻ: ഭൂരഹിത കുടുംബങ്ങൾക്ക് ഭൂമി നൽകുന്നു; രേഖാ കൈമാറ്റം ഇന്ന്

Anees kannadiparamba

കണ്ണൂർ: കണ്ണൂർ കോർപ്പറേഷന്റെ 2025-2026 വാർഷിക പദ്ധതിയുടെ ഭാഗമായി ഭൂരഹിത കുടുംബങ്ങൾക്ക് ഭൂമി നൽകുന്ന പദ്ധതിയുടെ ഉടമസ്ഥാവകാശ രേഖാ കൈമാറ്റം ഇന്ന് നടക്കും. ജനുവരി 24 ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് കോർപ്പറേഷൻ ഓഫീസ് പരിസരത്താണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.

അഡ്വ. ഹാരിസ് ബീരാൻ എം.പി. ഉടമസ്ഥാവകാശ രേഖകളുടെ കൈമാറ്റോദ്ഘാടനം നിർവഹിക്കും. കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. പി. ഇന്ദിര ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി മേയർ കെ.പി. താഹിർ സ്വാഗതം ആശംസിക്കും.

കോർപ്പറേഷൻ പരിധിയിലെ ഭൂരഹിതരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുള്ള സുപ്രധാനമായ ചുവടുവെപ്പാണ് ഈ വാർഷിക പദ്ധതി. ചടങ്ങിൽ വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരും കൗൺസിലർമാരും ഉദ്യോഗസ്ഥരും പങ്കെടുക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!