കണ്ണാടിപ്പറമ്പ്: വിദ്യാർത്ഥികളിൽ സാമൂഹിക ബോധം വളർത്തുന്നതിന് രക്ഷിതാക്കൾ പ്രത്യേക പരിശീലനം നേടണമെന്ന് കണ്ണൂർ റേഞ്ച് ഡി.ഐ.ജി യതീഷ് ചന്ദ്ര ഐ.പി.എസ് അഭിപ്രായപ്പെട്ടു. ലഹരി ഉപയോഗവും കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ രക്ഷിതാക്കൾ അതീവ ജാഗ്രത കാണിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്ത് ഇംഗ്ലീഷ് ഹൈസ്കൂൾ വാർഷികാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ സ്കൂൾ ചെയർമാൻ കെ.പി. അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.എൻ. മുസ്തഫ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രശാന്തൻ മാസ്റ്റർ, നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് റഹ്മത്ത്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹസീന സി.പി., മായിൻ മാസ്റ്റർ, പ്രിൻസിപ്പൽ അബ്ദുൽ റഹിമാൻ വേങ്ങാടൻ എന്നിവർ വിശിഷ്ടാതിഥികളായി സംബന്ധിച്ചു.
പി.പി. ഖാലിദ് ഹാജി, എം.വി. ഹുസൈൻ, ഹസനാത്ത് സി.എ.ഒ ഡോക്ടർ താജുദ്ദീൻ വാഫി, അഷ്റഫ് മാസ്റ്റർ, ടി.പി. അമീൻ, ഈസ പള്ളിപ്പറമ്പ്, കെ.ടി. ഖാലിദ് ഹാജി, പി.പി. മുഹമ്മദ്, പി.ടി.എ പ്രസിഡന്റ് അഷ്റഫ്, നജ്മുദ്ദീൻ മാലോട്ട്, മുഹമ്മദ് മാങ്കടവ്, ഹഫീള് നാട്ടുവാട്ട്, മുബാറക് ഹുദവി, പി.ടി.എ വൈസ് പ്രസിഡന്റ് റാഹിമ അനസ് എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു.
അധ്യാപകരായ മേഘ രാമചന്ദ്രൻ, ഷീന കെ., സൗദ, റുബീന കെ., ആബിദ പി., സിന്ധു, രഹനാസ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
വാർഷികാഘോഷത്തോടനുബന്ധിച്ച് വിവിധ മത്സരയിനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികളെയും സ്കൂളിലെ മികച്ച അധ്യാപകരെയും ചടങ്ങിൽ വെച്ച് അനുമോദിച്ചു. സ്കൂൾ കൺവീനർ ലത്തീഫ് മാസ്റ്റർ സ്വാഗതം ആശംസിച്ചു. വൈസ് പ്രിൻസിപ്പൽ സുനിത രാജീവ് നന്ദി രേഖപ്പെടുത്തി. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

