തിരുവനന്തപുരം: കേരളത്തിന്റെ വികസനത്തിന് പുതിയ ദിശാബോധം; വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി
തിരുവനന്തപുരം: കേരളത്തിന്റെ വികസനത്തിന് ഇന്ന് മുതൽ പുതിയ ദിശാബോധം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. “എന്റെ സുഹൃത്തുക്കളെ” എന്ന് മലയാളത്തിൽ അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്.
കേരളത്തിലെ നഗരങ്ങളിലെ ദരിദ്ര കുടുംബങ്ങൾക്ക് ആവാസ് യോജന വഴി വീട് ലഭ്യമായെന്നും പി.എം സ്വാനിധി പദ്ധതിയുടെ ഗുണഫലം തെരുവ് കച്ചവടക്കാർക്കും ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ 10,000 പേർ ഈ പദ്ധതിയുടെ ഗുണഭോക്താക്കളാണ്. തൃശൂർ – ഗുരുവായൂർ പാസഞ്ചർ തീർത്ഥാടകർക്ക് സഹായകരമാകുന്ന രീതിയിൽ പദ്ധതികൾ വികസിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രധാന പ്രഖ്യാപനങ്ങൾ:
• അമൃത് ഭാരത് ട്രെയിനുകൾ: കേരളത്തിന് അനുവദിച്ച മൂന്ന് അമൃത് ഭാരത് ട്രെയിനുകൾ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു.
• ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്: ശ്രീചിത്രയിൽ പുതിയ റേഡിയോ ചികിത്സാ സെന്ററിന് തറക്കല്ലിട്ടു.
• പി.എം സ്വാനിധി: പദ്ധതിയിലേക്ക് കൂടുതൽ പേരെ ഉൾപ്പെടുത്തും.
നേരത്തെ വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രിയെ ഗവർണർ രാജേന്ദ്ര ആറിലേക്കർ മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് സ്വീകരിച്ചു. വിമാനത്താവളം മുതൽ പുത്തരിക്കണ്ടം വരെ നടന്ന ആവേശകരമായ റോഡ് ഷോയിൽ ആയിരക്കണക്കിന് പ്രവർത്തകർ പങ്കെടുത്തു. കേന്ദ്രസർക്കാരിന് നന്ദി പറഞ്ഞ മുഖ്യമന്ത്രി, കേരളത്തിന്റെ കൂടുതൽ ആവശ്യങ്ങൾ പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്ന് ചടങ്ങിൽ പറഞ്ഞു. തന്റെ പഴയ സുഹൃത്താണ് ബി.ജെ.പി നേതാവ് വി.വി രാജേഷ് എന്നും പ്രസംഗത്തിനിടെ മോദി അനുസ്മരിച്ചു. കൂടുതൽ പദ്ധതികൾ ബി.ജെ.പി വേദിയിൽ പ്രഖ്യാപിക്കുമെന്ന് സൂചിപ്പിച്ചാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

