കണ്ണൂർ: ജില്ലയിൽ എൻ.സി.പിക്ക് (NCP) കനത്ത തിരിച്ചടി നൽകിക്കൊണ്ട് മുൻ ജില്ലാ പ്രസിഡന്റ് കെ. സുരേശന്റെ നേതൃത്വത്തിൽ 15 പ്രമുഖ നേതാക്കൾ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. ഡി.സി.സി ഓഡിറ്റോറിയത്തിൽ രാവിലെ 10:30-ന് നടന്ന ചടങ്ങ് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി ഉദ്ഘാടനം ചെയ്തു. പാർട്ടിയിൽ എത്തിയ നേതാക്കൾക്ക് അദ്ദേഹം മെമ്പർഷിപ്പ് നൽകി സ്വീകരണം നൽകി.
എൽ.ഡി.എഫിലെ (LDF) പ്രമുഖ കക്ഷികളിൽ നിന്ന് ഇനിയും കൂടുതൽ നേതാക്കൾ കോൺഗ്രസിലേക്ക് എത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് ഈ അവസരത്തിൽ പറഞ്ഞു.
ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ നയങ്ങളിൽ പ്രതിഷേധിച്ച് കൂടുതൽ പേർ യു.ഡി.എഫുമായി സഹകരിക്കാൻ തയ്യാറെടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൻ.സി.പി ജില്ലാ നേതൃത്വത്തിൽ നിർണ്ണായക പദവികൾ വഹിച്ചിരുന്നവർ ഒന്നിച്ച് പാർട്ടി വിട്ടത് ജില്ലയിലെ എൽ.ഡി.എഫ് ക്യാമ്പുകളിൽ വലിയ ചർച്ചയായിട്ടുണ്ട്.
എൻസിപി നേതാക്കളും പ്രവർത്തകരും കോൺഗ്രസിൽ
എൻ സി പി മുൻ ജില്ലാ പ്രസിഡൻ്റ് ഉൾപ്പെടെയുള്ളവർക്ക് കോൺഗ്രസിൽ അംഗത്വം നൽകി കെ. സുധാകരൻ എം പി
1 കെ. സുരേശൻ (തലശ്ശേരി) മുൻ കണ്ണൂർ ജില്ലാ പ്രസിഡണ്ട് -എൻ സി പി , മുൻ സംസ്ഥാന സെക്രട്ടറി
- പി. കുഞ്ഞിക്കണ്ണൻ -(പയ്യന്നൂർ) എൻ സി പി സംസ്ഥാന നിർവ്വാഹക സമിതി അംഗം
എൻ സി പി മുൻ സംസ്ഥാന ജന:സെക്രട്ടറി - രജീഷ്.കെ.വി (തലശ്ശേരി) – ജില്ലാ ജനറൽ സെക്രട്ടറി , സംസ്ഥാന നിർവ്വാഹക സമിതി അംഗം
- ശിവദാസൻ. പി (അഴീക്കോട്) – നാഷണലിസ്റ്റ് മൽസ്യ തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട്
5.പ്രസന്ന.സി (അഴീക്കോട്) – നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ,മുൻ പഞ്ചായത്ത് മെമ്പർ
6.മധു.വി.എം (ആലക്കോട്) ഇരിക്കൂർ ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട്
7.ഉണ്ണികൃഷ്ണൻ.ഒ.വി -(കുറുമാത്തൂർ) തളിപ്പറമ്പ ബ്ലോക്ക് (എൻ സി പി -എസ് ) വൈസ് പ്രസിഡണ്ട്
8.വിനോദ്.പി.സി (തലശ്ശേരി) നാഷണലിസ്റ്റി കൺസ്യൂമർ എഫയേർസ് ജില്ലാ എക്സി. മെമ്പർ
9.ചന്ദ്രൻ ചേലോറ – എൻ സി പി കണ്ണൂർ ബ്ലോക്ക് വൈസ് പ്രസിഡണ്ട്
10.വെളുത്തമ്പു കെ വി – എൻ സി പി തലശ്ശേരി മണ്ഡലം സെക്രട്ടറി
11.പി കെ ശശി -കർഷക കോൺഗ്രസ് തലശ്ശേരി ബ്ലോക്ക് പ്രസിഡണ്ട്
12.കെ പി അനിത -തലശ്ശേരി
13.കെ വി സജീവൻ -നാഷണലിസ്റ്റ് മൽസ്യ തൊഴിലാളി കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് ,എൻ സി പി ധർമ്മടം ബ്ലോക്ക് സെക്രട്ടറി എന്നിവരും കോൺഗ്രസിൽ അംഗത്വം സ്വീകരിച്ചു.
രാജ്യത്ത് വർഗീയ ശക്തികൾ പിടി മുറുക്കുമ്പോൾ മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാനും വർഗീയതയെ പ്രതിരോധിക്കാനും ഇന്ത്യൻ നാഷണൽ കോൺഗ്രസിനു മാത്രമേ സാധിക്കുകയുള്ളൂവെന്ന തിരിച്ചറിവിലാണ് മറ്റു പാർട്ടികളിലെ മതേതര വിശ്വാസികൾ കോൺഗ്രസിലെത്തുന്നതെന്ന് കെ. സുധാകരൻ എം പി പറഞ്ഞു. മറ്റു പാർട്ടികളിൽ നിന്നും വരും ദിനങ്ങളിൽ കൂടുതൽ നേതാക്കളും പ്രവർത്തകരും കോൺഗ്രസിലെത്തുമെന്നും കെ. സുധാകരൻ പറഞ്ഞു.ഡിസിസി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ് അധ്യക്ഷത വഹിച്ചു. കെ പി സി സി ട്രഷറർ വി.എ. നാരായണൻ, ചന്ദ്രൻ തില്ലങ്കേരി, സജീവ് മാറോളി ടി.ജയകൃഷ്ണൻ, തുടങ്ങിയവർ പങ്കെടുത്തു .
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

