സ്വാന്തനവുമായി മയ്യിൽ ലയൺസ് ക്ലബ്ബ്; ബഡ്‌സ് സ്കൂൾ വിദ്യാർത്ഥികൾക്കും വയോജനങ്ങൾക്കുമൊപ്പം ഒരു ദിനം

Kannadiparamba online news
Screenshot

മയ്യിൽ: ലയൺസ് ഇന്റർനാഷണൽ ഹംഗർ സർവ്വീസ് വീക്കിന്റെ ഭാഗമായി മയ്യിൽ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്നേഹസംഗമം സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി മയ്യിൽ ഗ്രാമപഞ്ചായത്ത് ബഡ്‌സ് റിഹാബിലിറ്റേഷൻ സെന്ററും ചെങ്ങളായി ഗ്രാമപഞ്ചായത്ത് വയോജന വിശ്രമ വിനോദ കേന്ദ്രവും ക്ലബ്ബ് അംഗങ്ങൾ സന്ദർശിച്ചു.

മയ്യിൽ ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ലയൺ പി. രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ബഡ്‌സ് സ്കൂളിലെത്തിയ അംഗങ്ങൾ കുട്ടികൾക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചാണ് സമയം ചിലവഴിച്ചത്. തുടർന്ന് ചെങ്ങളായിലെ വയോജന കേന്ദ്രത്തിലെത്തിയ സംഘം അവിടുത്തെ അന്തേവാസികൾക്കൊപ്പം പാട്ടും നൃത്തവുമായി വിവിധ കലാപരിപാടികളിലും പങ്കുചേർന്നു. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് ക്ലബ്ബ് ഭാരവാഹികൾ പറഞ്ഞു.

പരിപാടിയിൽ കെ.വി. സുഭാഷ്, ഗോപിനാഥൻ എ., പി.കെ. നാരായണൻ, ശ്രീജ കെ.വി., രാജീവ് മാണിക്കോത്ത്, സി.കെ. പ്രേമരാജൻ, പി.കെ. ശശി നമ്പ്യാർ, മനോമോഹനൻ വി.സി., കെ.വി. ശിവരാമൻ തുടങ്ങിയവർ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!