മാതോടം: പുതിയപറമ്പ് ശ്രീ പുതിയ ഭഗവതി ക്ഷേത്രം തിറ മഹോത്സവം ജനുവരി 24 മുതൽ 27 വരെ; ഒരുക്കങ്ങൾ പൂർത്തിയായി

Kannadiparamba online news
Screenshot

മാതോടം: മാതോടം പുതിയപറമ്പ് ശ്രീ പുതിയ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ തിറ മഹോത്സവം ജനുവരി 24 മുതൽ 27 വരെ (ശനി, ഞായർ, തിങ്കൾ, ചൊവ്വ) വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.

ഉത്സവത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികളും ഭക്തിനിർഭരമായ ചടങ്ങുകളും നടക്കും.

പ്രധാന പരിപാടികൾ:

  • ജനുവരി 24 (ശനി): രാത്രി 7 മണിക്ക് ‘അധീന’ അവതരിപ്പിക്കുന്ന വോർഡിം ഫോക്ക് മെഗാഷോ.
  • ജനുവരി 25 (ഞായർ): രാത്രി 7 മണിക്ക് പ്രദേശവാസികൾ അവതരിപ്പിക്കുന്ന ‘ആരവം’ (ഫ്യൂഷൻ ഡാൻസ്, സിനിമാറ്റിക് ഡാൻസ്, കരോക്കെ ഗാനമേള).
  • ജനുവരി 26 (തിങ്കൾ): രാത്രി കാഴ്ചവരവ്.
  • ജനുവരി 27 (ചൊവ്വ): ഉത്സവത്തിന്റെ സമാപന ദിനമായ ചൊവ്വാഴ്ച പുലർച്ചെ മുതൽ വിവിധ തെയ്യങ്ങളുടെ പുറപ്പാട് നടക്കും. വീരൻ, വീരാളി, പുതിയ ഭഗവതി, ഗുളികൻ, വിഷ്ണു‌മൂർത്തി എന്നീ തെയ്യക്കോലങ്ങൾ കെട്ടിയാടും. പുലർച്ചെ 5 മണിക്ക് മേലേരികയ്യേൽക്കലും പകൽ 11 മണിയോടെ കൂടിപിരിയലും നടക്കും.
    തിറ മഹോത്സവം ഭംഗിയായി നടത്തുന്നതിന് മുഴുവൻ ഭക്തജനങ്ങളുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.

കണ്ണാടിപ്പറമ്പ് ഓൺലൈൻ ✍️

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!