കണ്ണാടിപ്പറമ്പ് ഓൺലൈൻ ✍️
കണ്ണൂർ: കേരളത്തിലെ ഏറ്റവും വലിയ ഭാഷാധ്യാപക സംഘടനയായ കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന്റെ (കെ.എ.ടി.എഫ്) 68-ാമത് സംസ്ഥാന സമ്മേളനം ജനുവരി 22, 23, 24 തീയതികളിൽ കണ്ണൂരിൽ നടക്കും. ‘അതിജീവിക്കാം കരുത്താർജിക്കാം’ എന്ന പ്രമേയത്തിൽ നടക്കുന്ന സമ്മേളനത്തിൽ അറബിക് ഭാഷാ പഠനമേഖല നേരിടുന്ന വെല്ലുവിളികളും അധ്യാപകരുടെ അവകാശ സംരക്ഷണവും പ്രധാന ചർച്ചയാകും.
ഉദ്ഘാടനം പാണക്കാട് സാദിഖലി തങ്ങൾ നിർവ്വഹിക്കും:
സമ്മേളനത്തിന്റെ രണ്ടാം ദിനമായ ജനുവരി 23-ന് രാവിലെ 10 മണിക്ക് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടന സമ്മേളനം ഉദ്ഘാടനം ചെയ്യും. കെ. സുധാകരൻ എം.പി മുഖ്യാതിഥിയാകും. സംസ്ഥാന പ്രസിഡന്റ് എം.ടി. സൈനുൽ ആബിദീൻ അധ്യക്ഷത വഹിക്കും. പി.എം.എ. സലാം, അഡ്വ. അബ്ദുൽ കരീം ചേലേരി തുടങ്ങിയ പ്രമുഖർ സംബന്ധിക്കും.
മൂന്ന് ദിനങ്ങളിലായി 11 സെഷനുകൾ:
• ജനുവരി 22: ഉച്ചയ്ക്ക് 2.30-ന് ശിക്ഷക് സദനിൽ പതാക ഉയർത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. പ്രതിനിധി സമ്മേളനവും കൗൺസിൽ മീറ്റും ആദ്യദിനം നടക്കും.
• ജനുവരി 23: ഉദ്ഘാടന സമ്മേളനത്തിന് പുറമെ ഐ.ടി സമ്മേളനം (മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം), ഭാഷാ സമ്മേളനം, ടാലന്റ് ഹണ്ട്, ഗായകൻ കണ്ണൂർ മമ്മാലി ഉദ്ഘാടനം ചെയ്യുന്ന കലാ-സാംസ്കാരിക സായാഹ്നം എന്നിവ നടക്കും.
• ജനുവരി 24: വനിതാ സമ്മേളനം (മേയർ അഡ്വ. പി. ഇന്ദിര), വിദ്യാഭ്യാസ സമ്മേളനം (പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ), ധൈഷണിക സമ്മേളനം (സണ്ണി ജോസഫ് എം.എൽ.എ), സംഘടനാ സെഷൻ, യാത്രയയപ്പ് സമ്മേളനം (മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ) എന്നിവ നടക്കും. വൈകുന്നേരം ശക്തി പ്രകടനത്തോടെയും പൊതുസമ്മേളനത്തോടെയും സമ്മേളനം സമാപിക്കും.
പ്രധാന ആവശ്യങ്ങൾ:
കേരളത്തിൽ അറബിക് സർവകലാശാല യാഥാർത്ഥ്യമാക്കുക, മുഴുവൻ ഡയറ്റുകളിലും അറബിക് ട്രെയിനിംഗ് സെന്ററുകൾ അനുവദിക്കുക, കെ-ടെറ്റ് വിഷയത്തിൽ ശാശ്വത പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങൾ കെ.എ.ടി.എഫ് സർക്കാരിനോട് മുന്നോട്ട് വെക്കുന്നു.
കണ്ണാടിപ്പറമ്പ് ഓൺലൈൻ ✍️
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

