കൂടാളി: സംസ്ഥാനത്തെ മികച്ച ഭിന്നശേഷി പുനരധിവാസ സ്ഥാപനത്തിനുള്ള സാമൂഹികനീതി വകുപ്പിന്റെ പുരസ്കാരം കാഞ്ഞിരോട് തണൽ ഭിന്നശേഷി വിദ്യാലയം സ്വന്തമാക്കി. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ഉന്നതവിദ്യാഭ്യാസ-സാമൂഹികനീതി വകുപ്പ് മന്ത്രി ആർ. ബിന്ദുവിൽ നിന്ന് തണൽ വിദ്യാലയ അധികൃതർ അവാർഡ് ഏറ്റുവാങ്ങി. തണൽ കമ്മിറ്റി പ്രസിഡന്റ് എ.പി.എം. ആലിപ്പിയാണ് പുരസ്കാരം സ്വീകരിച്ചത്.
സ്ഥാപനത്തിനുള്ള അവാർഡിന് പുറമെ, സംസ്ഥാനത്തെ മികച്ച ഭിന്നശേഷി പുനരധിവാസ സ്ഥാപനത്തിലെ മികച്ച ജീവനക്കാരിക്കുള്ള അവാർഡ് തണൽ വിദ്യാലയത്തിലെ വി.കെ. റിന്യയും ഏറ്റുവാങ്ങി. കാഞ്ഞിരോട് തണൽ നടത്തുന്ന മാതൃകാപരമായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഈ ഇരട്ട പുരസ്കാരങ്ങൾ.
ചടങ്ങിൽ പ്രിൻസിപ്പൽ എൻ. ഷാജികുമാർ, അഡ്മിനിസ്ട്രേറ്റർ എം. സീന വിജയൻ, സ്കൂൾ മേധാവി ഹരിതമ, എം.പി. നൂറുദ്ദീൻ എന്നിവർ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

