അനീസ് കണ്ണാടിപറമ്പ് ✍️
കമ്പിൽ: കമ്പിൽ ജമാഅത്ത് നൂറുൽ ഇസ്ലാം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഏകദിന മതപ്രഭാഷണവും ദുആ മജ്‌ലിസും നാളെ (ജനുവരി 22, വ്യാഴം) രാത്രി 7 മണിക്ക് കമ്പിൽ മൈതാനിപ്പള്ളി ഗ്രൗണ്ടിൽ നടക്കും.
ഉസ്താദ് ആഷിഖ് ഫൈസി നിലാമുറ്റത്തിന്റെ പ്രാർത്ഥനയോടെ ചടങ്ങുകൾ ആരംഭിക്കും. എസ്കെഎസ്എസ്എഫ് സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് സയ്യിദ് ഫഖ്റുദ്ധീൻ ഹസനി തങ്ങൾ കണ്ണന്തള്ളി പരിപാടി ഉദ്ഘാടനം ചെയ്യും. പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ ഉസ്താദ് നൗഷാദ് ബാഖവി ചിറയിൻകീഴ് മുഖ്യപ്രഭാഷണം നടത്തും.
തുടർന്ന് നടക്കുന്ന ദുആ മജ്‌ലിസിന് സയ്യിദ് അലി ബാഅലവി നദ്‌വി തങ്ങൾ നേതൃത്വം നൽകും.നാടിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികൾക്ക് പങ്കെടുക്കാൻ വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് കമ്പിൽ ജമാഅത്ത് നൂറുൽ ഇസ്ലാം കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

