കണ്ണാടിപ്പറമ്പ് ഓൺലൈൻ ✍️
കണ്ണൂർ: അലൂമിനിയം ഉൽപ്പന്നങ്ങളുടെയും അനുബന്ധ സാധനങ്ങളുടെയും അനിയന്ത്രിതമായ വിലവർദ്ധനവിൽ പ്രതിഷേധിച്ച് അലൂമിനിയം ലേബർ കോൺട്രാക്ട് അസോസിയേഷൻ (ALCA) കണ്ണൂർ ജില്ലാ കമ്മിറ്റി സമരത്തിലേക്ക്. ജനുവരി 22 വ്യാഴാഴ്ച രാവിലെ 10 മണിക്ക് കണ്ണൂർ കളക്ടറേറ്റിലേക്ക് പ്രതിഷേധ റാലിയും ധർണ്ണയും സംഘടിപ്പിക്കും.
നിർമ്മാണ മേഖലയെ സ്തംഭിപ്പിക്കുന്ന രീതിയിലുള്ള വിലക്കയറ്റമാണ് നിലവിലുള്ളതെന്ന് സംഘടന ചൂണ്ടിക്കാട്ടുന്നു. 2024-ൽ കിലോയ്ക്ക് 312 രൂപയുണ്ടായിരുന്ന അലൂമിനിയം മെറ്റീരിയലുകൾക്ക് ഇപ്പോൾ 470 മുതൽ 480 രൂപ വരെയായി ഉയർന്നു. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ മാത്രം കിലോയ്ക്ക് 170 രൂപയോളമാണ് വർദ്ധിച്ചത്. വിലക്കയറ്റം കാരണം സാധാരണക്കാർക്ക് ഈ സേവനം ലഭ്യമാക്കാൻ കഴിയാത്ത അവസ്ഥയാണെന്നും ഇത് തൊഴിൽ മേഖലയെ ഗുരുതരമായി ബാധിച്ചുവെന്നും നേതാക്കൾ പറഞ്ഞു.
അഞ്ഞൂറോളം തൊഴിലാളികളെ അണിനിരത്തിയാണ് നാളെ കണ്ണൂർ നഗരത്തിൽ പ്രതിഷേധ റാലി നടത്തുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെട്ട് വില നിയന്ത്രിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് പ്രധാന ആവശ്യം. അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കിൽ സമരം സംസ്ഥാനവ്യാപകമായി വ്യാപിപ്പിക്കുമെന്നും ജില്ലാ കമ്മിറ്റി മുന്നറിയിപ്പ് നൽകി. കണ്ണൂർ ജില്ലയിൽ മാത്രം അയ്യായിരത്തോളം തൊഴിലാളികളാണ് ഈ മേഖലയെ ആശ്രയിച്ച് കഴിയുന്നത്.

വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

