സമസ്ത നൂറാം വാർഷികം: കണ്ണാടിപ്പറമ്പ് റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ സന്ദേശ ജാഥ സംഘടിപ്പിച്ചു

Kannadiparamba online news

കണ്ണാടിപ്പറമ്പ്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക പ്രചരണാർത്ഥം കണ്ണാടിപ്പറമ്പ് റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ സംഘടിപ്പിച്ച സന്ദേശ ജാഥ പ്രയാണം നടത്തി. മുഹമ്മദ് കുട്ടി തങ്ങൾ മഖാം പരിസരത്ത് നിന്ന് സമസ്ത ജില്ലാ മുശാവറ അംഗം അഷ്‌റഫ് അൽ ഖാസിമിയുടെ പ്രാർത്ഥനയോടെയാണ് ജാഥ ആരംഭിച്ചത്.

ജാഥയുടെ ഔദ്യോഗിക പതാക ഒ.പി. മൂസാൻ ഹാജി റെയ്ഞ്ച് പ്രസിഡന്റ് ഹാഷിം ഫൈസി ഇർഫാനിക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. മഖാം പരിസരത്ത് നിന്നും ആരംഭിച്ച ജാഥ കണ്ണാടിപ്പറമ്പ് തെരുവനിൽ സമാപിച്ചു.

സമാപന സമ്മേളനം മൊയ്തു മൗലവി മക്കിയാട് ഉദ്ഘാടനം ചെയ്തു. റെയ്ഞ്ച് പ്രസിഡന്റ് ഹാഷിം ഫൈസി ഇർഫാനി അധ്യക്ഷത വഹിച്ചു. അബ്ദുള്ള ഹുദവി, യൂസഫ് ഫൈസി, ഗഫാർ അസ്ഹരി, അഷ്‌റഫി യമാനി, അഷ്‌റഫ് അസ്ഹരി, അഷ്‌റഫ് മൗലവി മാലോട്ട്, മുർഷിദ് അസ്ഹരി കക്കാട്, ഷാഹുൽ ഹമീദ്, മിദ്‌ലാജ് ഫൈസി, അലി മൗലവി, അഹമ്മദ് കുട്ടി മൗലവി തുടങ്ങിയവർ പ്രസംഗിച്ചു. ജംഷീർ ദാരിമി പെരുവണ സ്വാഗതവും അർഷദ് ഹസ്നവി നന്ദിയും പറഞ്ഞു.

കണ്ണാടിപ്പറമ്പ് ഓൺലൈൻ ✍️

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!