മയ്യിലിൽ പാലിയേറ്റീവ് കുടുംബസംഗമം ‘കരുതൽ 2025-26’ സംഘടിപ്പിച്ചു; സ്നേഹസാന്ത്വനമായി ഒത്തുചേരൽ

Kannadiparamba online news

മയ്യിൽ: മയ്യിൽ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2025-26 പദ്ധതിയുടെ ഭാഗമായി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം (CHC) സംഘടിപ്പിച്ച പാലിയേറ്റീവ് കുടുംബസംഗമം ‘കരുതൽ 2025-26’ ശ്രദ്ധേയമായി. നണിയൂർനമ്പ്രത്ത് നടന്ന പരിപാടി മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സി. വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു.

മയ്യിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ശ്രീജിനി എൻ.വി. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. രമേശൻ സ്വാഗതം പറഞ്ഞു. പാലിയേറ്റീവ് കെയർ രംഗത്തെ മികച്ച സേവനം മുൻനിർത്തി പാലിയേറ്റീവ് നഴ്‌സിനെ ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. അബ്ദുറഹിമാൻ ആദരിച്ചു.

പാലിയേറ്റീവ് അംഗങ്ങൾക്കുള്ള പ്രത്യേക ഉപഹാരങ്ങൾ മയ്യിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കാർത്തിക എം.എസ്. വിതരണം ചെയ്തു. മയ്യിൽ സി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. സുഷമ പാലിയേറ്റീവ് ദിന സന്ദേശം നൽകി. വാർഡ് മെമ്പർ എ. ശോഭ, മയ്യിൽ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെ. ദിവാകരൻ എന്നിവർ ആശംസകൾ നേർന്നു. പാലിയേറ്റീവ് നഴ്‌സ് സജിന പി. നന്ദി പറഞ്ഞു. രോഗികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും മാനസികമായ വലിയൊരു പിന്തുണ നൽകുന്നതായിരുന്നു ഈ കുടുംബസംഗമം.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!