മലപ്പട്ടം ലക്ഷ്മി റാം ചാരിറ്റബിൾ ട്രസ്റ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു; പ്രതിഭകളെ ആദരിച്ചു

Kannadiparamba online news

മലപ്പട്ടം: കഴിഞ്ഞ പത്തു വർഷത്തിലേറെയായി കലാ-സാംസ്കാരിക രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ലക്ഷ്മി റാം ചാരിറ്റബിൾ ട്രസ്റ്റിന്റെ കുടുംബ സംഗമം മലപ്പട്ടം കൊവുന്തലയിൽ വച്ച് നടന്നു. പരേതരായ ടി.പി. കുഞ്ഞിരാമൻ നമ്പ്യാർ – ഒ.സി. ലക്ഷ്മിക്കുട്ടി അമ്മ ദമ്പതികളുടെ സ്മരണാർത്ഥം മക്കളും പേരമക്കളും ചേർന്നാണ് സംഗമം സംഘടിപ്പിച്ചത്.

രാവിലെ ശവകുടീരത്തിൽ പുഷ്പാർച്ചനയോടെ പരിപാടികൾ ആരംഭിച്ചു. തുടർന്ന് നടന്ന കുടുംബ സംഗമ സദസ്സ് കേരള ക്ഷേത്ര കലാ അക്കാദമി പുരസ്കാര ജേതാവ് ശ്രീ ഒ.എം. മധുസൂദനൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വെച്ച് അദ്ദേഹത്തെ ആദരിക്കുകയും ട്രസ്റ്റിന്റെ സ്നേഹസമ്മാനം കൈമാറുകയും ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് ഒ.സി. ശ്രീധരൻ അധ്യക്ഷത വഹിച്ചു.

ട്രസ്റ്റ് ഏർപ്പെടുത്തിയ ഗാനഭൂഷണം പുരസ്കാരം ഒ.സി. വാസുദേവന് സമ്മാനിച്ചു. ഇ.കെ. സ്വപ്ന, ഒ.സി. മനോഹരൻ, കെ.കെ. ഗീത എന്നിവരെയും ചടങ്ങിൽ ആദരിച്ചു. ടി.പി. നാരായണൻ നമ്പ്യാർ, ഒ.സി. സാവിത്രി അമ്മ, ഒ.സി. വാസുദേവൻ, എം.വി. രമണി എന്നിവർ ആശംസകൾ നേർന്നു. സെക്രട്ടറി ഒ.സി. മനോഹരൻ സ്വാഗതവും ഒ.സി. മോഹനൻ നന്ദിയും പറഞ്ഞു.

കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. തുടർന്ന് നടന്ന ജനറൽ ബോഡി യോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

• പ്രസിഡന്റ്: ഒ.സി. ശ്രീധരൻ

• സെക്രട്ടറി: ഒ.സി. മോഹനൻ

• ട്രഷറർ: ഒ.സി. പവനൻ

എം.വി. വിനോദ് കുമാർ, സി.ഒ. ഹരീഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സംഗമത്തിൽ പങ്കെടുത്തവർക്ക് പ്രത്യേക ഉപഹാരങ്ങളും വിതരണം ചെയ്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!