കണ്ണാടിപ്പറമ്പ്: മുത്തപ്പൻ ക്ഷേത്രോത്സവം അലങ്കോലപ്പെടുത്താൻ ശ്രമം; ഡി.വൈ.എഫ്.ഐയുടേത് സമരാഭാസമെന്ന് ക്ഷേത്ര സമന്വയ സമിതി

Kannadiparamba online news

കണ്ണാടിപ്പറമ്പ്: വാരം റോഡ് ശ്രീ മുത്തപ്പൻ ക്ഷേത്ര മഹോത്സവവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ പ്രതിഷേധവുമായി ക്ഷേത്ര സമന്വയ സമിതി. വളരെ സമാധാനപരമായി നടന്നുകൊണ്ടിരുന്ന ഉത്സവ ചടങ്ങുകൾ കരുതിക്കൂട്ടി അലങ്കോലപ്പെടുത്താൻ ചിലർ ശ്രമിച്ചതായും ഇതിനെതിരെ ഭക്തജനങ്ങൾ പ്രതികരിക്കുക മാത്രമാണ് ചെയ്തതെന്നും സമിതി അറിയിച്ചു.
പ്രോഗ്രാം അലങ്കോലമാക്കാൻ ശ്രമിച്ചവർക്കെതിരെ നടപടി സ്വീകരിക്കുന്നതിന് പകരം, വിഷയം രാഷ്ട്രീയവൽക്കരിച്ച് ഡി.വൈ.എഫ്.ഐ (DYFI) നടത്തുന്ന സമരാഭാസങ്ങൾ ഈ നാട്ടിലെ ഭക്തജനങ്ങളും നാട്ടുകാരും തിരിച്ചറിയുമെന്ന് സമിതി പ്രസ്താവനയിൽ പറഞ്ഞു. ഉത്സവ ചടങ്ങുകൾ മോശമാക്കാൻ കൂട്ടുനിന്നവർക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും ക്ഷേത്ര സമന്വയ സമിതി ഭാരവാഹികൾ വ്യക്തമാക്കി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!