കണ്ണാടിപ്പറമ്പ് ശ്രീ മുത്തപ്പൻക്ഷേത്രത്തിൽ ഗണഗീതം പാടിപ്പിച്ചു; ആർ.എസ്.എസ് അജണ്ടകൾക്കെതിരെ പ്രതിഷേധവുമായി DYFI

Kannadiparamba online news
Screenshot

കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ് ശ്രീ മുത്തപ്പൻ ക്ഷേത്ര പ്രതിഷ്ഠാദിന മഹോത്സവത്തിന്റെ ഭാഗമായി നടന്ന ഗാനമേളയിൽ ആർ.എസ്.എസ് (RSS) ഗണഗീതം പാടിപ്പിച്ച നടപടിയിൽ ശക്തമായ പ്രതിഷേധവുമായി DYFI കണ്ണാടിപ്പറമ്പ് ഈസ്റ്റ് മേഖല കമ്മിറ്റി രംഗത്ത്. ആർ.എസ്.എസ് അജണ്ടകൾ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് നടപ്പിലാക്കാനുള്ള നീക്കമാണിതെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു.

തൃശ്ശൂർ പാട്ട് ഫാമിലി അവതരിപ്പിച്ച ഗാനമേളയ്ക്കിടെയാണ് ഗണഗീതം പാടിപ്പിച്ചത്. നാടിന്റെ ഐക്യവും സാംസ്‌കാരിക പൈതൃകവും വിളിച്ചോതേണ്ട ക്ഷേത്ര ഉത്സവങ്ങളെ വർഗ്ഗീയ പ്രവർത്തനങ്ങൾക്കായി ആർ.എസ്.എസ് ഉപയോഗിക്കുകയാണെന്നും, ജനങ്ങളിൽ നിന്ന് പണം പിരിച്ച് നടത്തുന്ന പരിപാടികളിൽ ഇത്തരം നീക്കങ്ങൾ അനുവദിക്കില്ലെന്നും ഡി.വൈ.എഫ്.ഐ പ്രസ്താവനയിൽ പറഞ്ഞു.

ദേശീയഗാനം പോലും തെറ്റിച്ചു പാടി ദേശീയതയ്ക്ക് കോട്ടം വരുത്തുന്നവർ ഗണഗീതങ്ങളിലൂടെ വർഗ്ഗീയ അജണ്ടകൾ നടപ്പാക്കാനാണ് ശ്രമിക്കുന്നത്. ഇത്തരം നീക്കങ്ങളെ എന്ത് വിലകൊടുത്തും ചെറുക്കുമെന്നും വർഗ്ഗീയ അജണ്ടകളെ ജനങ്ങൾ തിരിച്ചറിയണമെന്നും ഡി.വൈ.എഫ്.ഐ കണ്ണാടിപ്പറമ്പ് ഈസ്റ്റ് മേഖല കമ്മിറ്റി ആവശ്യപ്പെട്ടു.
ശക്തമായ പ്രതിഷേധ പരിപാടികൾക്ക് ഡി.വൈ.എഫ്.ഐ നേതൃത്വം നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!