മഹല്ലുകൾ തോറും ലഹരിവിരുദ്ധ ബോധവൽക്കരണം അനിവാര്യം: ഡെപ്യൂട്ടി മേയർ കെ.പി. താഹിർ

Kannadiparamba online news

കണ്ണൂർ: യുവതലമുറയെ കാർന്നുതിന്നുന്ന ലഹരി വിപത്തിനെതിരെ മഹല്ലുകൾ കേന്ദ്രീകരിച്ച് ശക്തമായ ബോധവൽക്കരണം സംഘടിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ കെ.പി. താഹിർ. ലഹരി നിർമ്മാർജ്ജന സമിതി (LNS) കണ്ണൂർ ജില്ലാ കൺവെൻഷൻ ബാഫഖി തങ്ങൾ സൗധത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാരിന്റെ മദ്യ-ലഹരി നയങ്ങൾക്കെതിരെ അദ്ദേഹം രൂക്ഷവിമർശനം ഉന്നയിച്ചു. ആയിരത്തോളം ബാറുകൾക്ക് ലൈസൻസ് നൽകി ലഹരിയെ പ്രോത്സാഹിപ്പിക്കുന്ന സർക്കാർ നിലപാട് അപകടകരമാണ്. ഉദ്യോഗസ്ഥരുടെ അലംഭാവം മൂലം ലഹരി വിപണനം വർദ്ധിച്ചിട്ടും സർക്കാർ ചെറുവിരൽ അനക്കുന്നില്ല. ഈ സാഹചര്യത്തിൽ ലഹരി നിർമ്മാർജ്ജന സമിതിയെപ്പോലെയുള്ള സംഘടനകൾ സമൂഹമധ്യത്തിലേക്ക് ഇറങ്ങി ഇത്തരം വിപത്തുകൾക്ക് തടയിടണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

ലഹരിക്കടിമയായ പ്ലസ് ടു വിദ്യാർത്ഥി 14 വയസ്സുകാരിയെ കൊലപ്പെടുത്തിയ വാർത്ത ഭീകരമായ സാമൂഹിക സാഹചര്യത്തെയാണ് കാണിക്കുന്നത്. ഇതിനെതിരെ ജനകീയ പ്രതിരോധം ആവശ്യമാണെന്നും അദ്ദേഹം ആശങ്കപ്പെട്ടു.

ജില്ലാ പ്രസിഡന്റ് ഉമർ വിളക്കോട് അധ്യക്ഷത വഹിച്ചു. ഖാദർ മുണ്ടേരി, പി.കെ. അഷ്റഫ്, പി.പി. മുഹമ്മദലി, നാസർ കേളോത്ത്, നസീർ ചാലാട്, അബ്ദുള്ള ഹാജി പുത്തൂർ, സലാം വള്ളിത്തോട്, നിസാർ മുരിക്കഞ്ചേരി, മുഹമ്മദ് കെ.എൻ, മുസ്തഫ മുണ്ടേരി, പി.വി. ജലാലുദ്ദീൻ, എൻ.സി. അഹമ്മദ്, പി.എം. അബ്ദുൽ ബഷീർ, അഹമ്മദ് തളയംകണ്ടി, ബി.കെ. അബ്ദുൽ ഖാദർ, കെ.പി. ഖാലിദ്, കെ. ഹുസൈൻ കുഞ്ഞി എന്നിവർ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!