കണ്ണാടിപ്പറമ്പ് ദേശീയ മന്ദിരം – ടാക്കീസ് റോഡ് റീ ടാറിംഗ് ആരംഭിച്ചു; വാഹനങ്ങൾക്ക് നിയന്ത്രണം

Kannadiparamba online news
Screenshot

കണ്ണാടിപ്പറമ്പ്: നാറാത്ത് ഗ്രാമപഞ്ചായത്തിലെ കണ്ണാടിപ്പറമ്പ് ദേശീയ മന്ദിരം വായനശാല റോഡ് (ടാക്കീസ് റോഡ്) റീ ടാറിംഗ് പ്രവൃത്തികൾക്ക് തുടക്കമായി. ഗ്രാമവികസന പദ്ധതി പ്രകാരം കെ.വി. സുമേഷ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 19 ലക്ഷം രൂപ വകയിരുത്തിയാണ് റോഡ് നവീകരണം നടത്തുന്നത്.

ഇന്ന് (ജനുവരി 19, തിങ്കൾ) മുതൽ പ്രവൃത്തി ആരംഭിച്ചതിനാൽ ഈ റോഡിലൂടെയുള്ള വാഹനഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. റോഡ് പണി വേഗത്തിൽ പൂർത്തിയാക്കുന്നതിനായി പൊതുജനങ്ങളും വാഹനയാത്രികരും സഹകരിക്കണമെന്ന് വാർഡ് മെമ്പർ കണ്ടപ്പൻ രാജീവൻ അഭ്യർത്ഥിച്ചു.

ഈ വഴി പോകേണ്ട വാഹനങ്ങൾ ബദൽ മാർഗ്ഗങ്ങൾ സ്വീകരിക്കേണ്ടതാണ്. വരും ദിവസങ്ങളിൽ ടാറിംഗ് പൂർത്തിയാകുന്നതോടെ പ്രദേശത്തെ യാത്രാക്ലേശത്തിന് വലിയ പരിഹാരമാകും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!