kannadiparamba online ✍️
കണ്ണൂർ: അത്താഴക്കുന്ന് പ്രദേശത്തെ ജനങ്ങളുടെയും ഓട്ടോറിക്ഷാ തൊഴിലാളികളുടെയും ദീർഘകാലത്തെ ആവശ്യത്തിന് പരിഹാരമായി. എം.എൽ.എയുടെ ബഡ്ജറ്റ് പ്രൊപ്പോസലിൽ ഉൾപ്പെടുത്തി നവീകരിച്ച അത്താഴക്കുന്ന് കല്ലുകെട്ട്ച്ചിറ റോഡ്, ശാദുലിപള്ളി റോഡ് എന്നിവ കെ.വി. സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
50 ലക്ഷം രൂപ വീതം ആകെ ഒരു കോടി രൂപയാണ് ഈ രണ്ട് റോഡുകളുടെയും നിർമ്മാണത്തിനായി അനുവദിച്ചത്. പ്രദേശത്തെ റോഡുകളുടെ ശോചനീയാവസ്ഥ യാത്രക്കാർ എം.എൽ.എയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് പി.ഡബ്ല്യു.ഡി (PWD) റോഡ്‌സ് എൻജിനീയറിങ് വിഭാഗത്തോട് എസ്റ്റിമേറ്റ് തയ്യാറാക്കാൻ നിർദ്ദേശിക്കുകയായിരുന്നു. തുടർന്ന് സർക്കാർ തുക അനുവദിക്കുകയും 40 MM മിനി മെക്കാഡം ടാറിംഗ് പ്രവൃത്തികൾ പൂർത്തിയാക്കി റോഡുകൾ ജനങ്ങൾക്കായി തുറന്നുനൽകുകയും ചെയ്തു.
ഗ്രാമീണ റോഡുകൾ മെച്ചപ്പെടുത്തുന്നതിലൂടെ നാടിന്റെ അടിസ്ഥാന സൗകര്യ വികസനം ഉറപ്പുവരുത്തുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ കെ.വി. സുമേഷ് എം.എൽ.എ പറഞ്ഞു. ചടങ്ങിൽ പ്രാദേശിക ജനപ്രതിനിധികളും നാട്ടുകാരും പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

