ഭാവി കെട്ടിപ്പടുക്കാൻ ദിശാബോധം; കട്ടോളി നവകേരള വായനശാലയിൽ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു

Kannadiparamba online news
Screenshot

മയ്യിൽ: കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയം യുവജനവേദിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ & കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. കട്ടോളിയിലെ ഇ.എം.എസ്. മന്ദിരത്തിൽ നടന്ന പരിപാടിയിൽ നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു.

മയ്യിൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനും എൻ.എസ്.എസ്. (NSS) കോർഡിനേറ്ററുമായ സി.വി. ഹരീഷ് കുമാർ മാസ്റ്റർ ക്ലാസിന് നേതൃത്വം നൽകി. വിദ്യാർത്ഥികൾക്ക് അവരുടെ അഭിരുചിക്കനുസരിച്ചുള്ള പഠനമേഖലകൾ എങ്ങനെ തിരഞ്ഞെടുക്കാം എന്നതിനെക്കുറിച്ചും ആത്മവിശ്വാസം വളർത്തേണ്ട രീതികളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

വായനശാല യുവജനവേദി പ്രസിഡന്റ് കെ. പ്രത്യുഷ് അധ്യക്ഷത വഹിച്ചു. യുവജനവേദി സെക്രട്ടറി ഷിബിൻ എ.പി. സ്വാഗതവും വായനശാല എക്സിക്യൂട്ടീവ് മെമ്പർ അഭിഷേക് നന്ദിയും പറഞ്ഞു. വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് മറുപടി നൽകുന്ന സെഷനും ഇതോടൊപ്പം ഉണ്ടായിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!