“മാനവികതയുടെ നിലനിൽപ്പിന് ധാർമിക വിജ്ഞാനം അനിവാര്യം! കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്ത് വാർഷിക പ്രഭാഷണം സയ്യിദ് അസ്ലം തങ്ങൾ അൽ മശ്ഹൂർ ഉദ്ഘാടനം ചെയ്തു. 

Kannadiparamba online news
Screenshot

കണ്ണാടിപ്പറമ്പ്:അധർമ്മവും വിവേചനവും കൊടികുത്തി വാഴുന്ന പുതിയകാലത്ത് മാനവികത ഉയർത്തിപ്പിടിക്കുന്ന സമൂഹത്തെ രൂപപ്പെടുത്താൻ ധാർമിക വിജ്ഞാനം കരുത്ത് പകരുമെന്ന് സയ്യിദ് അസ്ലം തങ്ങൾ അൽ മശ്ഹൂർ പ്രസ്താവിച്ചു.കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോംപ്ലക്സിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു വരുന്ന ഹസനാത്ത് വാർഷിക പ്രഭാഷണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സയ്യിദ് അലി ഹാഷിം ബാഅലവി തങ്ങൾ അധ്യക്ഷനായി. കെ.എൻ മുസ്തഫ,ശാദുലി ഉസ്താദ്,മുഹമ്മദ് അലി ഫൈസി,എടി മുസ്തഫ ഹാജി,, മായിൻ മാസ്റ്റർ,എം വി ഹുസൈൻ,ഈസ പള്ളിപ്പറമ്പ്, ആലിക്കുട്ടി ഹാജി,ആസാദ് വാരം റോഡ്,സിഎൻ അബ്ദുറഹ്മാൻ,അനസ് ഹുദവി, വി.എ മുഹമ്മദ് കുഞ്ഞി പങ്കെടുത്തു കെ പി അബൂബക്കർ ഹാജി പുല്ലുപി സ്വാഗതവും കബീർ കണ്ണാടിപ്പറമ്പ് നന്ദിയും പറഞ്ഞു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!