നാറാത്ത്: ദാറുൽ ഹസനാത്ത് വാർഷിക പ്രഭാഷണത്തോടനുബന്ധിച്ച് ഹസനാത്ത് മെഡിക്കൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സൗജന്യ സ്ത്രീരോഗ നിർണ്ണയ ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ജനുവരി 13 ചൊവ്വാഴ്ച ഹസനാത്ത് വനിതാ യത്തീംഖാനയിൽ വെച്ചാണ് ക്യാമ്പ് നടന്നത്.
ഡോക്ടർ ധന്യാ വി. ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഹസനാത്ത് ജനറൽ സെക്രട്ടറി കെ.എൻ. മുസ്തഫ അധ്യക്ഷത വഹിച്ച ചടങ്ങിൽ എ.ടി. മുസ്തഫ ഹാജി, ശൗക്കത്ത് മാതോടം, ശംസുദ്ദീൻ, നൗഷാദ്, ഡോ. താജുദീൻ വാഫി, കെ. മുഹമ്മദ്, ആബിദ ടീച്ചർ, റുബീന ടീച്ചർ, രഹനാസ് ടീച്ചർ എന്നിവർ സംബന്ധിച്ചു.
മുൻകൂട്ടി രജിസ്റ്റർ ചെയ്ത അൻപതോളം പേർ ക്യാമ്പിൽ പങ്കെടുത്തു വിദഗ്ദ്ധ പരിശോധനകൾക്കും ഉപദേശങ്ങൾക്കും വിധേയരായി. പി.വി. അബ്ദു സ്വാഗതവും കെ.പി. അബൂബക്കർ ഹാജി നന്ദിയും പറഞ്ഞു. ആരോഗ്യരംഗത്ത് ദാറുൽ ഹസനാത്ത് നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ ക്യാമ്പ് സംഘടിപ്പിച്ചത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

