മലപ്പട്ടം: ജനവാസകേന്ദ്രങ്ങളിൽ ഇറങ്ങി കൃഷി നശിപ്പിക്കുകയും മനുഷ്യജീവന് ഭീഷണിയാകുകയും ചെയ്യുന്ന കാട്ടുപന്നികളെ ഉന്മൂലനം ചെയ്യാൻ മലപ്പട്ടം പഞ്ചായത്തിൽ കർഷകരക്ഷാസേനയെ രംഗത്തിറക്കി. നടുവിൽ കേന്ദ്രമായുള്ള സേനയുടെ സഹായത്തോടെയാണ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ തിരച്ചിൽ നടത്തിയത്.
മുട്ടത്തിൽ ബെന്നിയുടെ നേതൃത്വത്തിലുള്ള 22 അംഗ സംഘമാണ് മലപ്പട്ടത്ത് എത്തിയത്. പ്രത്യേക പരിശീലനം നേടിയ നാല് നായാട്ടുനായ്ക്കളും ഇവർക്കൊപ്പമുണ്ട്. ആദ്യദിനം മലപ്പട്ടം സെന്റർ, കൊളന്ത, അഡൂർ, കുപ്പം, കാപ്പാട്ടുകുന്ന്, അടിച്ചേരി, കൊവുന്തല, തേക്കിൻകൂട്ടം, ചുളിയാട്, പതിനാറാംപറമ്പ് പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് തിരച്ചിൽ നടത്തിയത്. പരിശോധനയിൽ രണ്ട് കാട്ടുപന്നികളെ കൊന്നു.
പഞ്ചായത്ത് പ്രസിഡന്റ് പി.പി ലക്ഷ്മണൻ, സ്ഥിരംസമിതി അംഗങ്ങളായ സി. അനീഷ് കുമാർ, എ. ഒതേനൻ, പഞ്ചായത്തംഗങ്ങളായ രാമചന്ദ്രൻ, ഇ. ഷിനോജ് എന്നിവർ പന്നികളെ കണ്ടെത്താനുള്ള തിരച്ചിലിന് നേതൃത്വം നൽകി. വരും ദിവസങ്ങളിലും കൃഷിനാശം രൂക്ഷമായ ഇടങ്ങളിൽ പരിശോധന തുടരുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

