കുറ്റ്യാട്ടൂർ: ലോക പാലിയേറ്റീവ് കെയർ ദിനാചരണത്തോടനുബന്ധിച്ച് കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച പാലിയേറ്റീവ് സംഗമം ‘തേനും വയമ്പും’ പഞ്ചായത്ത് അങ്കണത്തിൽ വെച്ച് നടന്നു. ശാരീരികവും മാനസികവുമായ പ്രയാസങ്ങൾ അനുഭവിക്കുന്നവർക്ക് ആശ്വാസവും കരുതലും നൽകുക എന്ന ലക്ഷ്യത്തോടെയാണ് സംഗമം സംഘടിപ്പിച്ചത്.
ഇരിക്കൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൾ റഹ്മാൻ കെ.വി. പരിപാടി ഉദ്ഘാടനം ചെയ്തു. കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിജിലേഷ് പറമ്പൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം.വി. സുശീല സ്വാഗതം ആശംസിച്ചു.
ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. നന്ദിനി, കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി. രാജൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.വി. കോമള, പാലിയേറ്റീവ് വളണ്ടിയർ കുതിരയോടൻ രാജൻ, അസിസ്റ്റന്റ് സെക്രട്ടറി കെ.കെ. ഹുസൈൻ, ഹെൽത്ത് ഇൻസ്‌പെക്ടർ സദാനന്ദൻ കെ.പി. എന്നിവർ ചടങ്ങിൽ സംസാരിച്ചു. രോഗബാധിതർക്കും അവരുടെ കുടുംബാംഗങ്ങൾക്കും പരസ്പരം സംവദിക്കാനും സാന്ത്വനം പങ്കുവെക്കാനുമുള്ള വേദിയായി ഈ സംഗമം മാറി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

