കൊളച്ചേരിയിൽ തെരുവ് നായ ശല്യം രൂക്ഷം; വൃദ്ധന് കടിയേറ്റു

Kannadiparamba online news
Screenshot

kannadiparamba online ✍️

കൊളച്ചേരി: കൊളച്ചേരി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവ് നായ ശല്യം അതിരൂക്ഷമാകുന്നു. ഇന്ന് രാവിലെ ചേലേരി വൈദ്യർകണ്ടിക്ക് സമീപം വഴിനടന്നു പോവുകയായിരുന്ന വയോധികനെ തെരുവ് നായ മാരകമായി ആക്രമിച്ചു. വൈദ്യർകണ്ടി സ്വദേശി കെ. മുരളീധരന് (72) ആണ് കടിയേറ്റത്.കണ്ണാടിപറമ്പ ഓൺലൈൻ

കാലിനും കൈക്കും ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമാസക്തമായ നായയ്ക്ക് പേവിഷബാധ (ഭ്രാന്ത്) ഉണ്ടെന്ന് സംശയിക്കുന്നതായി നാട്ടുകാർപറഞ്ഞു. മുരളീധരനെ ആക്രമിച്ച നായയെ പിന്നീട് പ്രദേശത്ത് ചത്ത നിലയിൽ കണ്ടെത്തി. ഇതോടെ കൂടുതൽ ആളുകൾക്ക് കടിയേൽക്കാനുള്ള സാധ്യത ഒഴിവായി.കണ്ണാടിപറമ്പ ഓൺലൈൻ

ഭീതിയിൽ നാട്ടുകാർ:

പ്രദേശത്ത് തെരുവ് നായകളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചിരിക്കുകയാണ്. വിദ്യാർത്ഥികൾക്കും കാൽനടയാത്രക്കാർക്കും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. പഞ്ചായത്ത് അധികൃതർ അടിയന്തരമായി ഇടപെട്ട് തെരുവ് നായ ശല്യം ഒഴിവാക്കാൻ ശാശ്വത നടപടി സ്വീകരിക്കണമെന്നും, പരിക്കേറ്റവർക്ക് അടിയന്തര സഹായം ലഭ്യമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.കണ്ണാടിപറമ്പ ഓൺലൈൻ

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!