പാനൂർ: ചമ്പാട് അരയാക്കൂലിൽ കുഴഞ്ഞുവീണ പത്തൊമ്പതുകാരി മരണപ്പെട്ടു. നെല്ലിയുള്ളതിൽ തൈപ്പറമ്പത്ത് റഫീഖ് – ഷെമിന ദമ്പതികളുടെ മകൾ ഫാത്തിമ റെന (19) ആണ് മരിച്ചത്.
പൂക്കോത്തെ ഗ്ലോബൽ ടെക്ക് സെന്ററിൽ എത്തിയപ്പോഴാണ് ഫാത്തിമ പെട്ടെന്ന് കുഴഞ്ഞുവീണത്. ഉടൻതന്നെ പാനൂർ ന്യൂക്ലിയസ് ആശുപത്രിയിലും തുടർന്ന് തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സന ഫാത്തിമ ഏക സഹോദരിയാണ്. യൗവനത്തിന്റെ പടിവാതിൽക്കൽ വെച്ചുള്ള ഫാത്തിമയുടെ അപ്രതീക്ഷിത വിയോഗം നാടിനെ നൊമ്പരത്തിലാഴ്ത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

