പാൻ മസാല പാക്കറ്റുകൾ പിടികൂടി

Kannadiparamba online news
Screenshot

വളപട്ടണം: വിൽപനക്കിടെ നിരോധിത പുകയില ഉല്പന്നങ്ങളുമായി രണ്ടു ഇതര സംസ്ഥാന തൊഴിലാളികളെ പോലീസ് പിടികൂടി. പുതിയ തെരുഹൈവേ ജംഗ്ഷനിലെ ക്വാട്ടേർസിൽ താമസിക്കുന്ന ഉത്തർപ്രദേശ്ബല്യ ചിത്രഗോൺ റാസ്റ ഇന്ദ്ര നഗറിലെ രാകേഷ് കുമാർ (30), രാം പ്രവേഷ്(48) എന്നിവരെയാണ് എസ്.ഐ.പി മധുസൂദനനും സംഘവും പിടികൂടിയത്. ഇന്നലെ രാത്രി 7.15 മണിക്ക് വളപട്ടണം ബിവറേജസ് മദ്യശാലയ്ക്ക് സമീപം വെച്ചാണ് ഇരുവരും പിടിയിലായത്.
പ്രതികളിൽ നിന്നും ചാക്കിൽ സൂക്ഷിച്ച നിലയിൽ കുൾലിപ് , വിമൽപാൻ മസാല, ശിക്കാർ പാൻ മസാല, വി ഐ ടുബാക്കോ എന്നീ നിരോധിത പുകയില ഉല്പന്നങ്ങളും വില്പന നടത്തി കിട്ടിയ 3370 രൂപയും പോലീസ് പിടിച്ചെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!