തളിപ്പറമ്പ്: നിയന്ത്രണംവിട്ട ഓട്ടോറിക്ഷ വീടിന്റെ കിണറിനു മുകളിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. കുവോടിലെ പി.വി. ഗിരീഷിനെയാണ് (50) പരിക്കുകളോടെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇന്നലെ വൈകിട്ട് കുറ്റിക്കോൽ വായനശാലയ്ക്ക് പിൻവശത്തുള്ള ഇറക്കത്തിലായിരുന്നു അപകടം നടന്നത്. റോഡിലെ കയറ്റം കയറി വരികയായിരുന്ന ഓട്ടോറിക്ഷ പെട്ടെന്ന് നിയന്ത്രണംവിട്ട് താഴെയുള്ള വീടിന്റെ മുറ്റത്തെ കിണറിന് മുകളിലേക്ക് മറിയുകയായിരുന്നു.
അപകടസമയത്ത് ഓട്ടോറിക്ഷയിൽ യാത്രക്കാർ ഇല്ലാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി. നാട്ടുകാർ ഉടൻതന്നെ രക്ഷാപ്രവർത്തനം നടത്തുകയും ഗിരീഷിനെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ഓട്ടോറിക്ഷയ്ക്ക് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

