കണ്ണാടിപറമ്പ് :: പറശ്ശിനിക്കടവ് എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ ഈ വർഷത്തെ സപ്തദിന ക്യാമ്പ് ജനുവരി 8 മുതൽ 14 വരെ മാതോടം സ്കൂളിൽ നടക്കും. ഇ.കെ നായനാർ സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ സഹകരണത്തോടുകൂടി നടക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം അഴീക്കോട് എം.എൽ.എ കെ.വി സുമേഷ് നിർവ്വഹിച്ചു.
ചടങ്ങിൽ മാതോടം എൽ.പി. സ്കൂൾ ഹെഡ്മിസ്ട്രസ് (HM) ഷീജ ടീച്ചർ സ്വാഗതം ആശംസിച്ചു. നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റഹ്മത്ത് അധ്യക്ഷത വഹിച്ചു. മെഡിക്കൽ കോളേജ് ചെയർമാൻ ഇ. കുഞ്ഞിരാമൻ ക്യാമ്പ് പ്രവർത്തനങ്ങൾ വിശദീകരിച്ചു. ക്യാമ്പിന്റെ ഭാഗമായി വാരം കടവ് റോഡിൽ ആയുർവേദ ഔഷധ ചെടികൾ നട്ടുപിടിപ്പിച്ചു. ഗിന്നസ് ലോക റെക്കോർഡ് ജേതാവ് ആൽവിൻ റോഷൻ അവതരിപ്പിച്ച മാജിക് ഷോ ക്യാമ്പ് അംഗങ്ങൾക്ക് കൗതുകകരമായ അനുഭവമായി.
മാതോടം വാർഡ് മെമ്പർ സുജേഷ്, പ്രൊഫ. അവിനാഷ് ഗിരിജ, ജോഷി ജോർജ്, ഡോ. അമ്പിളി അരവിന്ദ്, അദർവ്വ് മാസ്റ്റർ, വായനശാല സെക്രട്ടറി രമേശൻ കെ.പി, അനിൽകുമാർ കെ, ഡോ. ബിനീഷ് ഇ.പി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
തുടർന്നുള്ള ദിവസങ്ങളിൽ:
നാളെ രാവിലെ 9 മണിക്ക് യോഗ ക്ലാസ്സുകളോടെ രണ്ടാം ദിവസത്തെ പരിപാടികൾ ആരംഭിക്കും. ഏഴ് ദിവസങ്ങളിലായി വാർഡിലെ വീടുകൾ കേന്ദ്രീകരിച്ചുള്ള മെഡിക്കൽ സർവ്വേ, സൗജന്യ മെഡിക്കൽ ക്യാമ്പുകൾ, ക്യാമ്പ് ഫയർ, സാഹിത്യ പരിപാടികൾ, പാമ്പുകളെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് തുടങ്ങി വിവിധ പരിപാടികൾ നടക്കും.



വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

