നൂഞ്ഞേരി: പ്രമുഖ സൂഫിവര്യനും പണ്ഡിതനുമായ ആർ അബ്ദുൽ ഖാദർ മുസ്ലിയാർ( പുല്ലൂക്കര ഉസ്താദ് ) സ്മാരക സ്ഥാപനം മർകസുൽ ഹുദയുടെ സ്ഥാപിതകാലം മുതൽ ഉപാധ്യക്ഷൻ ആയിരുന്ന മർഹൂം സി ഇബ് റാഹിം ഹാജി അനുസ്മരണവും മാസത്തിൽ നടന്നുവരുന്ന തഹ് ജീലുൽ ഫുതൂഹ് ആത്മീയ മജ്‌ലിസും അജ്മീർ ഖാജാ തങ്ങൾ ആണ്ടും നാളെ മഗ് രിബ് നിസ്കാര ശേഷം നൂഞ്ഞേരി മർകസുൽ ഹുദയിൽ നടക്കും. സയ്യിദ് ശംസുദ്ദീൻ ബാ അലവി മുത്തുക്കോയ തങ്ങൾ, അബ്ദുൽ റശീദ് ദാരിമി,അബ്ദുല്ല സഖാഫി മഞ്ചേരി, ഇ വി അബ്ദുൽ ഖാദർ ഹാജി, നസീർ സഅദി കയ്യങ്കോട്, അബ്ദുൽ ലത്തീഫ് കെ,മുഹമ്മദ് ശഫീഖ് സഖാഫി, മുസ്തഫ സഖാഫി ചേലേരി, ഇബ് റാഹീം സഅദി കയ്യങ്കോട്, സിസി കുഞ്ഞഹമ്മദ് ഹിശാമി പങ്കെടുക്കും. നിരവധി ആത്മീയ മജ്ലിസുകൾക്ക് നേതൃത്വം വഹിക്കുന്ന നൂർ മുഹമ്മദ് മിസ്ബാഹി പ്രാപ്പൊയിൽ സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകും
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

