എൻ.ജി.ഒ യൂണിയൻ ജില്ലാ സ്പോർട്സ് മീറ്റ്: കായിക ട്രാക്കിൽ മിന്നും പ്രകടനവുമായി സുപ്രിയ; ചേലേരിയുടെ അഭിമാനമായി റവന്യൂ ഓഫീസർ

Kannadiparamba online news
Screenshot

kannadiparamba online ✍️

കണ്ണൂർ: കേരള എൻ.ജി.ഒ യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജില്ലാതല കായിക മത്സരത്തിൽ മികച്ച പ്രകടനവുമായി സുപ്രിയ ടി. സ്ത്രീകളുടെ സീനിയർ വിഭാഗം ഓട്ടമത്സരത്തിൽ 100 മീറ്ററിലും 200 മീറ്ററിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സുപ്രിയ, ലോങ്ങ് ജമ്പിൽ രണ്ടാം സ്ഥാനവും നേടി കായിക മേളയിലെ സജീവ സാന്നിധ്യമായി. കണ്ണാടിപറമ്പ ഓൺലൈൻ

ചേലേരി സ്വദേശിനിയായ സുപ്രിയ ടി. നിലവിൽ കണിച്ചാർ വില്ലേജ് ഓഫീസ് ജീവനക്കാരി യായി സേവനമനുഷ്ഠിക്കുകയാണ്. സർവീസ് പ്രവർത്തനങ്ങൾക്കൊപ്പം തന്നെ കായിക മേഖലയിലും മികച്ച നേട്ടങ്ങൾ കൈവരിക്കുന്ന സുപ്രിയ ചേലേരിക്ക് അഭിമാനമായി മാറിയിരിക്കുകയാണ്. നിരവധി ജീവനക്കാർ പങ്കെടുത്ത ആവേശകരമായ മത്സരങ്ങൾക്കൊടുവിലാണ് സുപ്രിയ ഈ നേട്ടം സ്വന്തമാക്കിയത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!