kannadiparamba online ✍️
കണ്ണാടിപ്പറമ്പ്: അതിവേഗം പുരോഗമിക്കുന്ന നാഷണൽ ഹൈവേ 66-ലേക്ക് പുതിയാതെരു – കാട്ടാമ്പള്ളി – മയ്യിൽ റോഡിലെ കോട്ടക്കുന്നിൽ എൻട്രിയും എക്സിറ്റും അനുവദിക്കണമെന്ന ആവശ്യവുമായി കെ.വി സുമേഷ് എം.എൽ.എ. ഇതുസംബന്ധിച്ച് അദ്ദേഹം ഡി.ഡി.സി (DDC) ചെയർമാനും നാഷണൽ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥർക്കും കത്ത് നൽകി. കണ്ണാടിപറമ്പ ഓൺലൈൻ
യാത്രാക്ലേശം പരിഹരിക്കാൻ ഇടപെടൽ:
നിലവിൽ കണ്ണൂർ നഗരത്തിന് അടുത്തുള്ള പുതിയതെരു, അഴീക്കോട്, മയ്യിൽ ഭാഗങ്ങളിലുള്ളവർക്ക് ദേശീയപാതയിൽ പ്രവേശിക്കാൻ കീച്ചേരിയിലോ മുണ്ടയാടോ പോകേണ്ട അവസ്ഥയാണുള്ളത്. ഇതിനായി 8 മുതൽ 12 കിലോമീറ്റർ വരെ അധികം സഞ്ചരിക്കേണ്ടി വരുന്നത് വലിയ യാത്രാക്ലേശത്തിന് കാരണമാകുന്നു.
കോട്ടക്കുന്നിന്റെ പ്രാധാന്യം:കണ്ണാടിപറമ്പ ഓൺലൈൻ
വളപട്ടണം പാലത്തിന് ശേഷമുള്ള കാട്ടാമ്പള്ളി – മയ്യിൽ റോഡ് ദേശീയപാതയെ ക്രോസ്സ് ചെയ്യുന്ന കാട്ടാമ്പള്ളി വെഹിക്കിൾ ഓവർപാസിന് സമീപം സർവീസ് റോഡ് പണികൾ ഏതാണ്ട് പൂർണ്ണമായിട്ടുണ്ട്. ഈ ഭാഗത്ത് സർവീസ് റോഡും മെയിൻ റോഡും സമാന്തരമായി പോകുന്നതിനാൽ ഒരു എൻട്രി – എക്സിറ്റ് പോയിന്റ് അനുവദിക്കുന്നത് സാങ്കേതികമായി എളുപ്പമാണെന്ന് എം.എൽ.എ ചൂണ്ടിക്കാട്ടി.കണ്ണാടിപറമ്പ ഓൺലൈൻ
ഇവിടെ കണക്ഷൻ റോഡ് സൗകര്യം ഏർപ്പെടുത്തിയാൽ അഴീക്കോട്, പുതിയതെരു, മയ്യിൽ എന്നീ പ്രധാന പട്ടണങ്ങളെ ദേശീയപാതയുമായി എളുപ്പത്തിൽ ബന്ധിപ്പിക്കാൻ സാധിക്കും. യാത്രക്കാർക്ക് വലിയ ആശ്വാസമാകുന്ന ഈ ആവശ്യം അടിയന്തരമായി പരിഗണിക്കണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.കണ്ണാടിപറമ്പ ഓൺലൈൻ
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

