വള്ളുവൻ കടവ് കൈകൊട്ടിക്കളി മത്സരം: റെഡ് സ്റ്റാർ പാലേത്തറക്ക് ഒന്നാം സ്ഥാനം

Kannadiparamba online news
Screenshot

കണ്ണാടിപ്പറമ്പ്: വള്ളുവൻ കടവ് ശ്രീ മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഉത്തരകേരള വള്ളുവൻ കടവ് കൈകൊട്ടിക്കളി മത്സരത്തിൽ റെഡ് സ്റ്റാർ പാലേത്തറ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഉത്തരകേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നായി 13 പ്രമുഖ ടീമുകളാണ് ആവേശകരമായ മത്സരത്തിൽ മാറ്റുരച്ചത്.

മത്സര ഫലങ്ങൾ:

• ഒന്നാം സ്ഥാനം: റെഡ് സ്റ്റാർ പാലേത്തറ (15,000 രൂപയും ട്രോഫിയും)

• രണ്ടാം സ്ഥാനം: ശ്രീ പാർവ്വതി, തൃക്കരിപ്പൂർ (10,000 രൂപയും ട്രോഫിയും)

• മൂന്നാം സ്ഥാനം: ദീപം ചേലോറ (5,000 രൂപയും ട്രോഫിയും)

വിജയികൾക്ക് ക്യാഷ് പ്രൈസ്സും വള്ളുവൻ കടവ് ശ്രീ മുത്തപ്പൻ മടപ്പുര സ്ഥിരം ട്രോഫിയും ചടങ്ങിൽ വെച്ച് സമ്മാനിച്ചു. രാത്രി വൈകിയും നീണ്ടുനിന്ന മത്സരങ്ങൾ കാണാൻ വലിയൊരു ജനസഞ്ചയം തന്നെ മടപ്പുരയിൽ എത്തിയിരുന്നു. വൈവിധ്യമാർന്ന ചുവടുകളും താളപ്പൊരുത്തവും കൊണ്ട് മത്സരത്തിൽ പങ്കെടുത്ത എല്ലാ ടീമുകളും മികച്ച പ്രകടനം കാഴ്ചവെച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!