വള്ളുവൻകടവ് മുത്തപ്പൻ മടപ്പുരയിൽ നാട്ടുവൈദ്യ സെമിനാറും നടുവേദന ചികിത്സാ ക്യാമ്പും സംഘടിപ്പിച്ചു

Kannadiparamba online news

കണ്ണാടിപ്പറമ്പ്: വള്ളുവൻകടവ് ശ്രീ മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവത്തിന്റെ ഭാഗമായി കഴിഞ്ഞ 15 വർഷമായി നടത്തിവരുന്ന ആയുർവേദ സെമിനാറും ചികിത്സാ ക്യാമ്പും വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. ഉത്സവത്തിന്റെ ഒന്നാം ദിനം കൊടിയേറ്റത്തിന് പിന്നാലെ നടന്ന സെമിനാർ നാട്ടുവൈദ്യത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നതായി.

ഉദ്ഘാടനവും ക്ലാസുകളും:

ശ്രീ നിത്യാനന്ദ ആയുർവേദ സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് കെ. ജയദേവന്റെ അധ്യക്ഷതയിൽ ജില്ലാ കളരിപ്പയറ്റ് പ്രസിഡന്റ് ശശീന്ദ്രൻ ഗുരുക്കൾ സെമിനാർ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി കൺവീനർ രാജൻ അഴീക്കോട് സ്വാഗതം പറഞ്ഞു.
ബ്രഹ്മശ്രീ പി.വി. വിജേഷ് വൈദ്യർ ‘നാട്ടുവൈദ്യവും പ്രകൃതിയും’ എന്ന വിഷയത്തിലും, ടി.ടി. അരവിന്ദാക്ഷൻ വൈദ്യർ ‘വീട്ടിലെ ഔഷധങ്ങളും ഒറ്റമൂലി പ്രയോഗങ്ങളും’ എന്ന വിഷയത്തിലും ക്ലാസുകളെടുത്തു. യോഗചാര്യ ബാലകൃഷ്ണൻ വൈദ്യർ, ബിജു വൈദ്യർ തൃശ്ശൂർ എന്നിവർ ആശംസകൾ നേർന്നു.

ചികിത്സാ ക്യാമ്പും ഔഷധ സസ്യവിതരണവും:

നടുവേദനയ്ക്കായി സംഘടിപ്പിച്ച സൗജന്യ ചികിത്സാ ക്യാമ്പിൽ കെ. സന്ദീപ് വൈദ്യർ അധ്യക്ഷത വഹിച്ചു. എൻ.ഇ. പവിത്രൻ ഗുരുക്കൾ, ശൈലേഷ് ഗുരുക്കൾ, സതി വൈദ്യർ തുടങ്ങിയവർ നേതൃത്വം നൽകി. ക്യാമ്പിലെത്തിയവർക്ക് സൗജന്യ മരുന്നുകളും ഒപ്പം ഔഷധസസ്യങ്ങളും വിതരണം ചെയ്തു. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി മടപ്പുര പരിസരത്ത് ‘വിത്ത് ബോളുകൾ’ നിക്ഷേപിക്കുകയും ചെയ്തു.

ആദരിക്കൽ ചടങ്ങ്:

സെമിനാറിലും ക്യാമ്പിലും പങ്കെടുത്ത വൈദ്യന്മാരെ ട്രഡീഷണൽ ഹെർബൽ ഹീലേഴ്സ് അസോസിയേഷനും (THA) മടപ്പുര കമ്മിറ്റിയും ചേർന്ന് പ്രശസ്തിപത്രവും പാരിതോഷികവും നൽകി ആദരിച്ചു. ടി.കെ. സുനീഷ് വൈദ്യർ നന്ദി പറഞ്ഞു. പരിപാടിക്കെത്തിയവർക്കെല്ലാം ക്ഷേത്രം വക അന്നദാനവും ഒരുക്കിയിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!