ബിസിസിഐ അണ്ടർ 15 ഏകദിന ടൂർണമെന്റ്: കണ്ണൂരിന്റെ അർഷിത കേരള ടീമിൽ

Kannadiparamba online news
Screenshot

ജനുവരി 2 മുതൽ മധ്യപ്രദേശ് ഇൻഡോറിൽ ആരംഭിക്കുന്ന 15 വയസ്സിന് താഴെയുള്ള ബി സി സി ഐ വുമൺസ് അണ്ടർ 15 എകദിന ടൂർണ്ണമെൻറിനുള്ള കേരള ടീമിലേക്ക് കണ്ണൂർ അലവിൽ സ്വദേശിയായ അർഷിത പി വി തെരഞ്ഞെടുക്കപ്പെട്ടു.
എലൈറ്റ് ഗ്രൂപ്പ് ഇ യിൽ ജനുവരി 2 ന് കേരളം മുംബൈയുമായും, 4 ന് പോണ്ടിച്ചേരിയുമായും ,6 ന് ചത്തീസ്ഗഡുമായും, 8 ന് ചാണ്ഡിഗഡുമായും , 10 ന് ഹരിയാനയുമായും കേരളം ഏറ്റുമുട്ടും.ഇവാന ഷാനിയാണ് കേരള ക്യാപ്റ്റൻ.

അണ്ടർ 15 , അണ്ടർ 19 , അണ്ടർ 23 വിഭാഗങ്ങളിൽ കണ്ണൂർ ജില്ലയെ പ്രതിനിധീകരിച്ചിട്ടുണ്ട്.നിലവിൽ അണ്ടർ 15 കണ്ണൂർ ജില്ല ടീം ക്യാപ്റ്റനാണ്.അലവിൽ പൂങ്കാവനത്തിൽ പി വി അജിത്ത് കുമാറിൻറേയും ടി ഷോബിനിയുടേയും മകളായ അർഷിത അഴീക്കോട് ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂൾ ഒമ്പതാം തരം വിദ്യാർത്ഥിയാണ്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!