പുതിയതെരു: പുതിയതെരു മണ്ഡപത്തിന് സമീപം തിരുടാടപ്പാറയിൽ തെരുവുനായയുടെ ആക്രമണത്തിൽ എട്ടുപേർക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് പ്രദേശത്ത് ഭീതിപരത്തി നായയുടെ പരാക്രമം തുടങ്ങിയത്.
പരിക്കേറ്റവർ:
പ്രദേശവാസികളായ സി. ബീന (49), ചോറൻ പവനൻ (58), അനൈഘ (അഞ്ച്), സജിന, ദേവപ്രിയ (19) എന്നിവരുൾപ്പെടെ എട്ടുപേർക്കാണ് കടിയേറ്റത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് അഞ്ച് വയസ്സുകാരി അനൈഘയെ നായ ആക്രമിച്ചത്. റോഡിലൂടെ നടന്നുപോവുകയായിരുന്ന സജിനയെ ആക്രമിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് മകൾ ദേവപ്രിയയുടെ കൈവിരലുകൾക്ക് കടിയേറ്റത്.
പരിക്കേറ്റ ബീന, അനൈഘ എന്നിവർ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റുള്ളവർ ജില്ലാ ആശുപത്രിയിലും ചികിത്സ തേടി. രണ്ട് പേരുടെ കാലുകൾക്ക് സാരമായ പരിക്കുണ്ട്.
പ്രദേശത്തെ വിവിധ വഴികളിലൂടെ ഓടി നടന്ന നായ മുന്നിൽ കണ്ടവരെയെല്ലാം ആക്രമിക്കുകയായിരുന്നു. ഇതോടെ നാട്ടുകാർ വലിയ പരിഭ്രാന്തിയിലായി. രാത്രി വൈകി ഒരു നായയെ ചത്ത നിലയിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഒന്നിലധികം നായ്ക്കൾ ആക്രമണം നടത്തിയിട്ടുണ്ടാകാം എന്ന സംശയത്തിലാണ് നാട്ടുകാർ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

