കണ്ണൂർ: ധർമടം മുൻ എം.എൽ.എയും സി.പി.ഐ (എം) നേതാവുമായ കെ.കെ. നാരായണൻ (77) അന്തരിച്ചു. പെരളശേരിയിൽ എൻ.എസ്.എസ് ക്യാമ്പിൽ പങ്കെടുക്കവെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പൊതുരംഗത്തെ സജീവ സാന്നിധ്യം:
കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷനായിരുന്ന അദ്ദേഹം 2011-ലാണ് ധർമടം മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ജില്ലയിലെ സഹകരണ മേഖലയിലും അദ്ദേഹം വലിയ സംഭാവനകൾ നൽകി. കണ്ണൂർ ജില്ലാ സഹകരണ ബാങ്ക്, എ.കെ.ജി സ്മാരക സഹകരണ ആശുപത്രി എന്നിവയുടെ അധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കണ്ണൂരിലെ രാഷ്ട്രീയ-സാമൂഹിക മേഖലകളിൽ വലിയ സ്വാധീനമുണ്ടായിരുന്ന നേതാവായിരുന്നു കെ.കെ. നാരായണൻ. അദ്ദേഹത്തിന്റെ നിര്യാണത്തിൽ വിവിധ രാഷ്ട്രീയ നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

