kannadiparamba online ✍️
നാറാത്ത്: കാർഷിക മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകുന്ന പദ്ധതികളുമായി നാറാത്ത് ഗ്രാമപഞ്ചായത്ത് പുതിയ ഭരണസമിതി. പഞ്ചായത്തിന്റെ കാർഷിക പദ്ധതികളെക്കുറിച്ചുള്ള വിശദീകരണ യോഗവും ജനകീയസൂത്രണത്തിന്റെ ഭാഗമായി വാർഡുകളിൽ പച്ചക്കറി തൈകൾ വിതരണം ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനവും നടന്നു.
പഞ്ചായത്ത് പ്രസിഡന്റ് കെ. റഹ്മത്ത് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
നാറാത്തിനെ പച്ചക്കറി ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓരോ വാർഡിലുമുള്ള കുടുംബങ്ങൾക്ക് പച്ചക്കറി തൈകൾ വിതരണം ചെയ്യുന്നത്. വീട്ടുപരിസരങ്ങളിൽ ജൈവകൃഷി പ്രോത്സാഹിപ്പിക്കാൻ വിപുലമായ പദ്ധതികളാണ് പഞ്ചായത്ത് ആവിഷ്കരിച്ചിരിക്കുന്നത്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. സുധീഷ്, വിവിധ വാർഡ് മെമ്പർമാർ, കാർഷിക മേഖലയിലെ ഉദ്യോഗസ്ഥർ, കർഷകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. വരും ദിവസങ്ങളിൽ എല്ലാ വാർഡുകളിലും തൈ വിതരണം പൂർത്തിയാക്കുമെന്ന് ഭരണസമിതി അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

