വളവിൽ ചേലേരിയിൽ കോഴി ഫാം മാലിന്യം ദുരിതമാകുന്നു; ജനജീവിതം ദുസ്സഹം, പഞ്ചായത്തിന് പരാതി നൽകി

Kannadiparamba online news
Screenshot

കൊളച്ചേരി: കൊളച്ചേരി
പഞ്ചായത്തിലെ വളവിൽ ചേലേരിയിൽ പ്രവർത്തിക്കുന്ന കോഴി ഫാമിൽ നിന്നുള്ള മാലിന്യം പ്രദേശവാസികൾക്ക് വലിയ ആരോഗ്യഭീഷണി ഉയർത്തുന്നു. ഫാമിലെ ശുചിത്വമില്ലായ്മ കാരണം പ്രദേശത്തെ വീടുകളിൽ ഈച്ചയുടെയും കൊതുകിന്റെയും ശല്യം അതിരൂക്ഷമാണ്. ഭക്ഷണം പോലും കഴിക്കാൻ പറ്റാത്ത സാഹചര്യമാണെന്നും പകർച്ചവ്യാധി ഭീതിയിലാണ് തങ്ങളെന്നും നാട്ടുകാർ പരാതിപ്പെടുന്നു.കണ്ണാടിപറമ്പ ഓൺലൈൻ

പഞ്ചായത്തിന് നിവേദനം നൽകി

പ്രശ്നം ഗുരുതരമായതിനെ തുടർന്ന് പ്രദേശവാസികൾ ചേർന്ന് കൊളച്ചേരി പഞ്ചായത്ത് ഭരണസമിതിക്ക് പരാതി നൽകി.കണ്ണാടിപറമ്പ ഓൺലൈൻ
പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ഷമീമ, വൈസ് പ്രസിഡന്റ് കെ. വത്സൻ, മെമ്പർമാരായ എം.പി. നിഷകുമാരി, ദീപ പി.കെ, സജീവ് കെ.പി, ഹെൽത്ത് ഇൻസ്പെക്ടർ നിവേദിത എന്നിവർക്കാണ് നിവേദനം നൽകിയത്. പുതിയ ഭരണസമിതി അധികാരമേറ്റ ശേഷം ലഭിക്കുന്ന ആദ്യ നിവേദനമാണിതെന്ന് പരാതിക്കാർ ചൂണ്ടിക്കാട്ടി. ചന്ദ്രഭാനു കെ.പി, രാജേഷ് പി.പി, പ്രഭാകരൻ ടി, അഖിൽ എം.കെ, രജീഷ് വി.പി, അഖിലേഷ് കെ തുടങ്ങിയവർ നാട്ടുകാരെ പ്രതിനിധീകരിച്ച് നിവേദനം നൽകിയ സംഘത്തിലുണ്ടായിരുന്നു.കണ്ണാടിപറമ്പ ഓൺലൈൻ

അധികൃതരുടെ സന്ദർശനം, ജനകീയ ഇടപെടൽ

പരാതിയെ തുടർന്ന് പി.എച്ച്.സി-യിലെ ഹെൽത്ത് ഇൻസ്പെക്ടർ സ്ഥലം സന്ദർശിച്ചു. മാലിന്യം അടിയന്തരമായി നീക്കം ചെയ്യാൻ അധികൃതർ ഉടമയ്ക്ക് നിർദ്ദേശം നൽകിയിരുന്നെങ്കിലും തുടർനടപടികൾ ഉണ്ടായില്ല.ഇതിൽ പ്രതിഷേധിച്ചും പകർച്ചവ്യാധി ഭീഷണി ഒഴിവാക്കാനും വൈകുന്നേരത്തോടെ നാട്ടുകാർ നേരിട്ട് ഇടപെടുകയും ജനകീയ ഇടപെടലിലൂടെ മാലിന്യം കുഴിച്ചുമൂടുകയും ചെയ്തു.കണ്ണാടിപറമ്പ ഓൺലൈൻ

മാനദണ്ഡങ്ങൾ പാലിക്കാതെയും ലൈസൻസ് ഇല്ലാതെയുമാണ് ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. പ്രദേശത്തെ ജനങ്ങളുടെ ആരോഗ്യ സുരക്ഷ മുൻനിർത്തി അനധികൃത സ്ഥാപനങ്ങൾക്കെതിരെ അധികൃതർ കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!