തിരുവനന്തപുരം: റെക്കോർഡ് ഉയരത്തിൽ കുതിച്ചിരുന്ന സ്വർണവിലയിൽ സംസ്ഥാനത്ത് ഇന്ന് വൻ ഇടിവ്. പവന് ഒറ്റയടിക്ക് 2,240 രൂപ കുറഞ്ഞ് വില ഒരു ലക്ഷത്തിന് താഴെയെത്തി. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 99,880 രൂപയായി. ഗ്രാമിന് 280 രൂപ കുറഞ്ഞ് 12,485 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 223 ഡോളർ ഇടിഞ്ഞ് 4,325 ഡോളർ നിലവാരത്തിലെത്തിയതാണ് കേരളത്തിലും പ്രതിഫലിച്ചത്. ഡിസംബർ 23-നായിരുന്നു കേരള ചരിത്രത്തിൽ ആദ്യമായി സ്വർണവില ഒരു ലക്ഷം കടന്നത്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ നാല് തവണ വില കുറഞ്ഞതിന് പിന്നാലെയാണ് ഇന്ന് വൻ ഇടിവ് രേഖപ്പെടുത്തിയത്.
വിവിധ നിരക്കുകൾ ഒറ്റനോട്ടത്തിൽ:
• 22 കാരറ്റ്: പവന് 99,880 രൂപ (ഗ്രാമിന് 12,485 രൂപ)
• 24 കാരറ്റ്: പവന് 1,08,960 രൂപ (ഗ്രാമിന് 13,620 രൂപ)
• 18 കാരറ്റ്: പവന് 81,544 രൂപ (ഗ്രാമിന് 10,193 രൂപ)
• വെള്ളി: ഗ്രാമിന് 258 രൂപ (കിലോയ്ക്ക് 2,58,000 രൂപ)
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

