കൊളച്ചേരി:
കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 140-ാം ജന്മദിനം കമ്പിൽ എം.എൻ. ചേലേരി സ്മാരക മന്ദിരത്തിൽ കേക്ക് മുറിച്ച് ആഘോഷിച്ചു.
തുടർന്ന് നടന്ന ജന്മദിന പ്രഭാഷണം ഡി.സി.സി നിർവ്വാഹക സമിതി അംഗം കെ.എം. ശിവദാസൻ നിർവഹിച്ചു. പരിപാടിക്ക് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി.പി. സുമേഷ് അധ്യക്ഷത വഹിച്ചു.
കൊളച്ചേരി ഗ്രാമപഞ്ചായത്തിന്റെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടൊപ്പം മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റുമായ കെ. വത്സനെ ചടങ്ങിൽ ഷാൾ അണിയിച്ച് ആദരിച്ചു.
പരിപാടിയിൽ കോൺഗ്രസ് നേതാവ് എ.പി. രാജീവ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. വത്സൻ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.
മണ്ഡലം ജനറൽ സെക്രട്ടറിമാരായ എം.പി. ചന്ദന സ്വാഗതവും സി.കെ. സിദ്ദീഖ് നന്ദിയും പറഞ്ഞു.
കെ.പി. മുസ്തഫ, എം.ടി. അനിൽകുമാർ, സുനിത അബൂബക്കർ, എം.വി. അബ്ദുൽ ജലീൽ, സി.പി. മൊയ്തു, കെ. ബാബു തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
മുതിർന്ന കോൺഗ്രസ് നേതാവ് മുസ്തഫ സാഹിബ് ചടങ്ങിൽ പതാക ഉയർത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

