പാമ്പുരുത്തി: ചരിത്രപ്രസിദ്ധമായ പാമ്പുരുത്തി പള്ളി നേർച്ച ഉറൂസ് 2026 ഫെബ്രുവരി 13, 14, 15 (വെള്ളി, ശനി, ഞായർ) തീയതികളിൽ നടക്കും.
പാമ്പുരുത്തി മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ഉറൂസ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഉറൂസിൽ മത പ്രഭാഷണങ്ങളും പ്രാർത്ഥനാ സദസ്സുകളും അന്നദാനവും നടക്കും. നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് വിശ്വാസികൾ ഈ പുണ്യദിനങ്ങളിൽ പാമ്പുരുത്തിയിൽ ഒത്തുചേരും.
ഉറൂസിന്റെ ഭാഗമായുള്ള വിശദമായ പരിപാടികൾ വരും ദിവസങ്ങളിൽ അറിയിക്കുമെന്ന് ജമാഅത്ത് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

