കണ്ണൂർ: കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയറായി യു.ഡി.എഫിലെ കെ.പി. താഹിറിനെ തിരഞ്ഞെടുത്തു. ഇന്ന് ഉച്ചയ്ക്ക് ശേഷം നടന്ന വോട്ടെടുപ്പിൽ 35 വോട്ടുകൾ നേടിയാണ് അദ്ദേഹം വൻ ഭൂരിപക്ഷത്തോടെ അധികാരമേറ്റത്. മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റാണ് കെ.പി. താഹിർ.
ആകെ 55 അംഗ കൗൺസിലിൽ നടന്ന വോട്ടെടുപ്പിൽ യു.ഡി.എഫ് ക്യാമ്പിലെ ഒരു വോട്ട് അസാധുവായി . പുതിയതായി തിരഞ്ഞെടുക്കപ്പെട്ട മേയർ അഡ്വ. പി. ഇന്ദിരയുടെ വോട്ടാണ് അസാധുവായത്. എന്നിരുന്നാലും വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിരുന്നതിനാൽ കെ.പി. താഹിറിന്റെ വിജയം സുരക്ഷിതമായിരുന്നു.
ഭരണനേതൃത്വം പൂർണ്ണമായി:
രാവിലെ നടന്ന മേയർ തിരഞ്ഞെടുപ്പിൽ അഡ്വ. പി. ഇന്ദിര വിജയിച്ചിരുന്നു. ഇതോടെ മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പുകൾ പൂർത്തിയായതോടെ കണ്ണൂർ കോർപറേഷനിൽ യു.ഡി.എഫ് ഭരണസമിതി പൂർണ്ണരൂപത്തിലായി. വരണാധികാരി മുൻപാകെ കെ.പി. താഹിർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. കോർപറേഷന്റെ സമഗ്ര വികസനത്തിന് ഭരണസമിതിയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

