നാറാത്ത് ഗ്രാമപഞ്ചായത്ത് മെമ്പർമാർക്ക് ആവേശകരമായ സ്വീകരണം; മുൻ മെമ്പർ മുഹമ്മദലി ആറാംപീടികയെ ആദരിച്ചു

Kannadiparamba online news
Screenshot

നാറാത്ത്: നാറാത്ത് ഗ്രാമപഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 6, 14, 15 വാർഡ് മെമ്പർമാർക്ക് ആറാംപീടികയിൽ വെച്ച് പ്രൗഢമായ സ്വീകരണം നൽകി. മുസ്ലിം ലീഗ് ഓഫീസിൽ നടന്ന ചടങ്ങിൽ വോട്ടർമാരും പ്രവർത്തകരും ചേർന്ന് പുതിയ ജനപ്രതിനിധികളെ വരവേറ്റു.

ആറാം വാർഡ് മെമ്പർ സാബിറ കെ.സി., പതിനാലാം വാർഡ് മെമ്പറും പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ കെ. റഹ്മത്ത്, പതിനഞ്ചാം വാർഡ് മെമ്പർ ഹസീന എം.ടി. എന്നിവർക്കാണ് സ്വീകരണം നൽകിയത്. ഇതോടൊപ്പം കഴിഞ്ഞ ഭരണസമിതിയിൽ വാർഡിന്റെ വികസനത്തിനായി മികച്ച പ്രവർത്തനം കാഴ്ചവെച്ച മുൻ മെമ്പർ മുഹമ്മദലി ആറാംപീടികയെ ചടങ്ങിൽ അനുമോദിച്ചു.

മുതിർന്ന നേതാക്കളായ എം.വി. ഹുസ്സൻ, എം.ടി. മുഹമ്മദ് കുഞ്ഞി, കെ.സി. അബ്ദുല്ല, മുല്ലപ്പള്ളി മുഹമ്മദ് കുഞ്ഞി എന്നിവരും മുസ്ലിം ലീഗ് പ്രതിനിധികളും ചേർന്ന് ജനപ്രതിനിധികൾക്ക് ഉപഹാരങ്ങൾ സമർപ്പിച്ചു. നാറാത്തിന്റെ സമഗ്ര വികസനത്തിനായി ഒത്തൊരുമിച്ച് പ്രവർത്തിക്കുമെന്ന് മറുപടി പ്രസംഗത്തിൽ മെമ്പർമാർ ഉറപ്പുനൽകി. നിരവധി മുസ്ലിം ലീഗ് പ്രവർത്തകരും നാട്ടുകാരും ചടങ്ങിൽ സംബന്ധിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!