കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ മണ്ഡലപൂജ സമാപിച്ചു; ഭക്തിസാന്ദ്രമായി ചുറ്റുവിളക്ക് മഹോത്സവം

Kannadiparamba online news

കണ്ണാടിപ്പറമ്പ്: ജില്ലയിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ 41 ദിവസം നീണ്ടുനിന്ന മണ്ഡലകാല വിശേഷാൽ പൂജകൾക്ക് ഭക്തിനിർഭരമായ സമാപനം.

സമാപനത്തോടനുബന്ധിച്ച് വ്യാഴാഴ്ച ക്ഷേത്രത്തിൽ വിപുലമായ ചടങ്ങുകളും ചുറ്റുവിളക്ക് മഹോത്സവവും നടന്നു.

വിശേഷാൽ ചടങ്ങുകൾ:

വ്യാഴാഴ്ച രാവിലെ ഗണപതിഹോമത്തോടെ ചടങ്ങുകൾ ആരംഭിച്ചു. തുടർന്ന് ഉഷപൂജ, നവകപൂജ, നവകാഭിഷേകം, ഉച്ചപൂജ എന്നിവ നടന്നു. വൈകുന്നേരം ക്ഷേത്രമുറ്റം ദീപപ്രഭയിൽ ആറാടിച്ച ചുറ്റുവിളക്ക്, ദീപാരാധന, നിറമാല എന്നിവയിൽ നൂറുകണക്കിന് ഭക്തജനങ്ങൾ പങ്കുചേർന്നു.

തിരുവായുധം എഴുന്നള്ളത്ത്:

ആഘോഷങ്ങളുടെ ഭാഗമായി നാറാത്ത് മുച്ചിലോട്ട് കാവിൽ നിന്നും എഴുന്നള്ളത്ത് നടന്നു. അയ്യപ്പസേവാസംഘത്തിന്റെ ഭജന ചടങ്ങുകൾക്ക് ഭക്തിയുടെ നിറവേകി. വയത്തൂർ കാലിയാർ ക്ഷേത്രത്തിലെ അത്താഴപൂജയ്ക്കും തിരുവായുധം എഴുന്നള്ളത്തിനും ശേഷം ധർമ്മശാസ്താ ക്ഷേത്രത്തിൽ നടന്ന സമാപന പൂജകളോടും പ്രസാദ വിതരണത്തോടും കൂടി മണ്ഡലപൂജ ചടങ്ങുകൾക്ക് പരിസമാപ്തിയായി.

ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാട് ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. മണ്ഡലകാലം സമാപിച്ചതോടെ ക്ഷേത്രത്തിൽ മകരവിളക്ക് ഉത്സവത്തിനായുള്ള ഒരുക്കങ്ങൾ ആരംഭിക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!